സംസ്ഥാനത്ത് രണ്ട് മൊബൈല്‍ സ്ഥാപനങ്ങളില്‍ മോഷണ ശ്രമം; സി.സി.ടി.വി യില്‍ പതിഞ്ഞത് മാസ്‌ക്ക് വച്ച മുഖം

സംസ്ഥാനത്ത് രണ്ട് മൊബൈല്‍ സ്ഥാപനങ്ങളില്‍ നടന്ന മോഷണ ശ്രമം സി.സി.ടി.വി കാമറയില്‍ പതിഞ്ഞു. കാടുങ്ങലൂരില്‍ ചന്തപ്പുര മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എം.ടെല്‍ മൊബൈല്‍ സര്‍വീസ് സന്റെര്‍, സെല്‍ക്കാം മൊബൈല്‍ എന്നീ സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്. മാസ്‌ക് ധരിച്ചായിരുന്നു മോഷണശ്രമം. ഷട്ടര്‍ ലോക്ക് തര്‍ക്കുന്ന ശബ്ദം കേട്ട് സമീപത്തെ ബില്‍ഡിങ്ങിലെ സെക്യൂരിറ്റിക്കാര്‍ വന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വൈള്ളിയാഴ്ച രാത്രി 12.30ഓടെയായിരുന്നു സംഭവം. മോഷണ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി യില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പേരാണ് മോഷണത്തിനായി എത്തിയത്. ഇരുവരും മാസ്‌ക്ക് ധരിച്ചിരുന്നു. ഫുള്‍ കൈ ഷര്‍ട്ടാണ് രണ്ട് പേരും ധരിച്ചിരിക്കുന്നത്. ഒരാള്‍ക്ക് പാന്റ്‌സും രണ്ടാമന്‍ ബര്‍മുഡയുമാണ് വേഷം. പാന്റ്‌സിനുള്ളില്‍ പിന്‍ഭാഗത്ത് തിരുകി വെച്ചിരിക്കുന്ന ആയുധമെടുത്ത് പലവട്ടം പുട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദൃശ്യത്തില്‍ കാണാം.
ഈ സമയമത്രയും ബര്‍മുഡ ധരിച്ചയാള്‍ പരിസരം വീക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ കൊടുങ്ങല്ലുര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഭിവസം മുമ്പ് കൊടുങ്ങല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ അഴീക്കോട് മേനോന്‍ ബസാറിലെ മൊബൈല്‍ സ്ഥാപനത്തില്‍ മോഷണം നടന്നിരുന്നു. ലോക്ഡൗണ്‍ ഇളവ് ലഭിച്ച് മൊബൈല്‍ സ്ഥാപനങ്ങള്‍ തുറന്ന ഉടനെയാണ് യുവാക്കളായ മോഷ്ടാക്കളുടെ രംഗപ്രവേശം.
https://www.facebook.com/Malayalivartha


























