ഒരുമാസത്തിന് ശേഷം വയനാട്ടില്‍ വീണ്ടും കൊവിഡ്; കോവിഡ് സ്ഥിരീകരിച്ചതു ചെന്നൈയില്‍പ്പോയി തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്; ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നു

ഒരുമാസത്തിന് ശേഷം വയനാട്ടില്‍ വീണ്ടും കൊവിഡ്. ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചതു ചെന്നൈയില്‍പ്പോയി തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്. ഇദ്ദേഹത്തിനു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചെന്നൈയിലെ മാര്‍ക്കറ്റില്‍നിന്ന് ചരക്കെടുത്തശേഷം 26നാണ് തിരിച്ചെത്തിയത്. റാന്‍ഡം ചെക്കിങ്ങിന്‍റെ ഭാഗമായാണ് ഇയാളുടെ സാമ്പിള്‍ എടുത്തത്. എന്നുള്ളതാണ് പ്ര.ത്യേകത
മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഗ്രീന്‍സോണില്‍ നിന്നും വയനാട് ഓറഞ്ച് സോണിലേക്ക് മാറും. മാനന്തവാടി താലൂക്കിൽ കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് രോഗി. ഏപ്രിൽ 16 ന് മദ്രാസിലേക്ക് പോയി 26 ന് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അന്ന് മുതൽ ഹോം ക്വാറന്‍റൈനില്‍ ആയിരുന്നു. ഏപ്രിൽ 28 നാണ് ഇയാളുടെ സാമ്പിൾ ശേഖരിച്ചത്. ഇയാൾ കാര്യമായി ആരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്.
ചരക്കെടുത്തശേഷം 26നാണ് തിരിച്ചെത്തിയത്. അന്ന് മുതൽ ഇയാൾ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 28നു സാംപിള്‍ ശേഖരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ 300 സാംപിളുകളാണു പരിശോധനയ്ക്കയച്ചത്. കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്. ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
കഴിഞ്ഞ ഒരു മാസമായി വയനാട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ശനിയാഴ്ച സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ വയനാടുകാരനാണ്. ഇതോടെ ഗ്രീനിൽനിന്ന് വയനാട് ഓറഞ്ച് സോൺ ആയി. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 499 ആയി. 96 പേര്‍ ചികിൽസയിലുണ്ട്. 21,894 പേർ നിരീക്ഷണത്തിലാണ്; 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലും. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 30,358 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
വയനാട്ടിൽ കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച 92 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിലാകെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 838 ആയി. ജില്ലയില്‍ 43 വിദേശികളും, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 49 പേരും നിരീക്ഷണത്തിലുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 13 പേരാണ്. ജില്ലയില്‍ വെള്ളിയാഴ്ച 74 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതുവരെ പരിശോധനയ്ക്ക് അയച്ച 420 സാമ്പിളുകളില്‍ 403 എണ്ണത്തിന്റെ ഫലം ലഭിച്ചു.
ഇതില്‍ 400 സാമ്പിളുകളുകളുടെ ഫലം നെഗറ്റീവാണ്. ഇനി ലഭിക്കാനുള്ളത് 14 സാമ്പിളുകളുടെ ഫലം മാത്രമാണ്. കാസര്‍കോട് മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ മാധ്യമപ്രവര്‍ത്തകരുടെയും സാമ്പിള്‍ ശേഖരിച്ചു തുടങ്ങി. വ്യാഴാഴ്ച മുതലാണ് ദിവസം അഞ്ചുപേരുടെതെന്ന നിലയില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുന്നത്. 8700 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. 26 സാമൂഹിക അടുക്കളകള്‍ വഴി 976 സൗജന്യ ഭക്ഷണം നല്‍കി.
https://www.facebook.com/Malayalivartha


























