സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവായ ഇളവുകള്‍ നടപ്പാക്കും: ഒരു സോണിലും പൊതുഗതാഗതം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവായ ഇളവുകള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് സോണില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് യാത്രകള്‍ അനുവദിക്കും. റെഡ് സോണില്‍ അല്ലാത്ത സ്ഥലങ്ങളില്‍ ഇളവ് ഉണ്ടാക്കും. ഒരു സോണിലും പൊതുഗതാഗതം ഉണ്ടാകില്ല. എല്ലാ സോണിലും രാത്രികാല സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവറടക്കം മൂന്നു പേര്‍ക്കു യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. മദ്യവില്‍പ്പന ശാലകള്‍ തുറക്കില്ല. തിയറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയും അടഞ്ഞുകിടക്കും. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
https://www.facebook.com/Malayalivartha


























