പ്രായമായവരെയും രോഗമുള്ളവരെയും സംരക്ഷിക്കുന്നതിനായി മോണിറ്ററിങ് സെല്ലുകള്‍

കോവിഡ് രോഗ ബാധയ്ക്ക് സാധ്യത കൂടുതലുള്ളവരെ സംരക്ഷിക്കാന്‍ മോണിറ്ററിങ് സെല്ലുകള്‍. രോഗ സാധ്യത കൂടുതലുള്ളവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇതിനായി പ്രാദേശിക തലത്തിൽ മോണിറ്ററിങ് സെല്ലുകള്‍ രൂപീകരിക്കും. പ്രായമായവര്‍, കിഡ്‌നി രോഗമുള്ളവര്‍, ഹൃദ്രോഹം, ക്യാന്‍സര്‍ തരോഗികള്‍ എന്നിവര്‍ക്ക് കോവിഡ് വ്യാപന സാധ്യത കൂടുതലാണ്. ഇവരുടെ സംരക്ഷണത്തിനായാണ് പ്രാദേശിക തലത്തില്‍ സമിതികള്‍ രൂപീകരിക്കുക.
പ്രാദേശിക സമിതിയില്‍ നാട്ടുകാരുടെ പ്രതിനിധി, വാര്‍ഡ് മെമ്ബര്‍/കൗണ്‍സിലര്‍, സ്ഥലം എസ്‌ഐ, വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍, സന്നദ്ധസംഘടനയൃുടെ പ്രതിനിധി, അംഗന്‍വാടി ടീച്ചര്‍, കുടുംബശ്രീ പ്രതിനിധി, വാര്‍ഡിലെ ആശാ വര്‍ക്കര്‍ ഉള്‍്െപടെയുള്ളവര്‍ അംഗങ്ങളായിരിക്കും.
https://www.facebook.com/Malayalivartha


























