മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രം... ഡിജിപിക്കെതിരെ നല്‍കിയ പരാതി പരിശോധിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും മന്ത്രിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കുന്ന ഗവണ്‍മെന്റ് എംഎല്‍എമാര്‍ക്ക് അനുമതി നിഷേധിക്കുന്നത് വിവേചനപരമാണെന്നും സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് യാത്രാനുമതി ലഭ്യമാക്കാന്‍ വീണ്ടും സ്പീക്കറെ സമീപിക്കുമെന്നും കെ സി ജോസഫ്

ലോക്ക് ഡൌണ്‍ തുടങ്ങുന്ന സമയം മുതല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പാടെ അനുസരിക്കുകയും ആ നിര്‍ദേശങ്ങളിലൂന്നി കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യ്യുന്ന ആളാണ് നമ്മുടെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ഇന്നലെ അദ്ദേഹം ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു അതായത്
കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സര്‍ക്കാര്‍ നിര്‍ദേശിച്ച കടകള്‍ക്ക് തുറക്കാം . തിരക്ക് കൂടുന്ന സാഹചര്യമുണ്ടെങ്കില്‍ വ്യാപാരികള്‍ക്ക് കട തുറക്കാതിരിക്കാമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച കടകളോ ഓഫിസുകളോ തുറക്കരുതെന്നും പൂര്‍ണ ഒഴിവുദിവസമായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതിനു പിന്നാലെ അന്ന് ഡിജിപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്
ഇപ്പോഴിതാ നിയോജക മണ്ഡലത്തിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ച ഡിജിപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെപ്പറ്റി നടപടി സ്വീകരിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചെന്ന് കെ സി ജോസഫ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.
ഏപ്രില്‍ 29ന് കണ്ണൂരില്‍ കളക്ടര്‍ വിളിച്ചുകൂട്ടിയ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനും നിയോജക മണ്ഡലത്തിലേക്ക് കോട്ടയത്തെ വീട്ടില്‍ നിന്നും പോകാനുമായി ഒരു മാസത്തെ ക്വാറന്റൈനു ശേഷം അനുമതി ചോദിച്ചു കൊണ്ട് ഡിജിപിക്ക് കെ സി ജോസഫ് ഏപ്രില്‍ 28 നാണ് കത്ത് നല്‍കിയത്. കണ്ണൂര്‍ റെഡ് സോണ്‍ ആയതിനാല്‍ യാത്രാനുമതി നല്‍കാന്‍ കഴിയില്ലെന്ന ഡിജിപിയുടെ നിലപാട് പുനഃ പരിശോധിച്ച് നിയോജക മണ്ഡലത്തില്‍ പോകാന്‍ അനുവാദം നല്‍കാന്‍ ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും തുടര്‍ന്ന് കെ സി ജോസഫ് പരാതി നല്‍കി. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് കൈമാറിയതായി അറിയിച്ചത്.
ഡിജിപിക്കെതിരെ നല്‍കിയ പരാതി പരിശോധിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും മന്ത്രിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കുന്ന ഗവണ്‍മെന്റ് എംഎല്‍എമാര്‍ക്ക് അനുമതി നിഷേധിക്കുന്നത് വിവേചനപരമാണെന്നും സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് യാത്രാനുമതി ലഭ്യമാക്കാന്‍ വീണ്ടും സ്പീക്കറെ സമീപിക്കുമെന്നും കെ സി ജോസഫ് പറഞ്ഞു.
മുമ്ബ് ഡി.ജി.പി ലോക്‌നാഥ് െബഹ്റയുടെ അഴിമതിയും ക്രമക്കേടുകളും എന്‍.െഎ.എയും സി.ബി.ഐയും അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു
ലോക്നാഥ് ബെഹ്‌റ ക്രമസമാധാനച്ചുമതലയുള്ള ഡി.ജി.പി ആയ ശേഷം പൊലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, കാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയതിലും കെട്ടിടനിര്‍മ്മാണത്തിലും വന്‍ അഴിമതി നടത്തിയെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ബഡ്ജറ്റ് ചര്‍ച്ചയില്‍ പി.ടി. തോമസ് ആവശ്യപ്പെട്ടു.
സ്റ്റോര്‍ പര്‍ച്ചേസ് മാന്വലുകളെ കാറ്റില്‍ പറത്തിയാണ് പര്‍ച്ചേസുകളെല്ലാം നടന്നത്. കരാറുറപ്പിക്കുകയോ സാധനങ്ങള്‍ വാങ്ങുകയോ ചെയ്തശേഷം തിരുവായ്ക്ക് എതിര്‍വായില്ലാത്ത ചില കണ്‍ഫേര്‍ഡ് ഉദ്യോഗസ്ഥരുടെ തട്ടിക്കൂട്ട് കമ്മിറ്റിയുണ്ടാക്കും. സാധനങ്ങള്‍ വാങ്ങിയ ശേഷം വാങ്ങാനുള്ള അനുമതിയടക്കമുള്ള കാര്യങ്ങള്‍ ആ കമ്മിറ്റികളില്‍ ഉണ്ടാക്കിയെടുക്കുന്നു. പൊലീസ് ആസ്ഥാനത്ത് സ്വാധീനമുള്ള ചില സ്വകാര്യകമ്പനികള്‍ വഴിയാണ് കോടിക്കണക്കിന് രൂപയുടെ വഴിവിട്ട പര്‍ച്ചേസുകള്‍ നടക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ ഉന്നതോദ്യോഗസ്ഥന്‍ സംസ്ഥാന ഡി.ജി.പിയുടെ ഐ.ടി അഡൈ്വസറെന്ന നിലയില്‍ പലരെയും സമീപിക്കുന്നതായും പല ഇടപാടുകള്‍ക്കും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. പൊലീസ് ആസ്ഥാനത്തെയും ഡി.ജി.പിയുടെ ഓഫീസിലെയും കമ്പ്യൂട്ടറുകള്‍ ഈ സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഉന്നത പൊലീസുദ്യോഗസ്ഥരിലും ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
സിംസ് എന്ന പേരില്‍ വീടുകളില്‍ കാമറ വയ്ക്കുന്ന പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് ആയിരക്കണക്കിന് കാമറകള്‍ തിരുവനന്തപുരത്തെത്തിച്ചു. അതിനുശേഷമാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. ഇതാരുടെ കമ്പനിക്കുവേണ്ടി നടത്തിയ കള്ളക്കളിയാണെന്ന് അന്വേഷിക്കണം. ഓരോ ജില്ലയിലും 500 മുതല്‍ 1000 കാമറകള്‍ വരെ സ്ഥാപിക്കാനുള്ള ഓര്‍ഡര്‍ സമാഹരിക്കാന്‍ എസ്.പിമാര്‍ക്ക് ഡി.ജി.പി ടാര്‍ഗറ്റ് നല്‍കി. കാമറ ഓര്‍ഡര്‍ ലഭിച്ച കമ്പനിയുടെ പശ്ചാത്തലമന്വേഷിക്കണം. 200കോടിയുടെ ഇടപാടാണിത്. ഇപ്പോള്‍ വാങ്ങിയ കാമറകള്‍ ഒരു വ്യവസായിയുടെ ഗോഡൗണില്‍ കൂട്ടിയിട്ടിരിക്കുന്നതായാണ് അറിയാനായത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ എതിര്‍പ്പിനെ മറികടന്നാണ് വാങ്ങലുകളും കെട്ടിടനിര്‍മ്മാണവും നടന്നിരിക്കുന്നത്. താഴേതട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡ് ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങേണ്ട തുക വകമാറ്റി ഒരു കമ്പനിയുടെ ആഡംബരവാഹനങ്ങള്‍ വാങ്ങിയതും അന്വേഷിക്കണം.
"
https://www.facebook.com/Malayalivartha


























