കഴിഞ്ഞ നാല് ദിവസമായി കോട്ടയം ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്ല.... തിങ്കളാഴ്ചയോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാവുമോ എന്ന ആലോചനയില്‍ ജില്ലാഭരണകൂടം... കോവിഡിനു പിന്നാലെ ഡെങ്കിപ്പനിയും, ഉഴവൂര്‍ ഉള്‍പ്പെടെ പല പഞ്ചായത്തുകളിലും ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക

കഴിഞ്ഞ നാല് ദിവസമായി ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ചയോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാവുമോ എന്ന ആലോചന ജില്ലാഭരണകൂടം നടത്തുന്നുണ്ട്. ജില്ല റെഡ് സോണായി തുടരുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനു കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കലക്ടര്‍ പി.കെ.സുധീര്‍ ബാബു. നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കു ചുമതല നല്‍കി. മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം മാര്‍ക്കറ്റ് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിട്ട കോട്ടയം ചന്ത, വൃത്തിയാക്കാനായി തുറന്നു കൊടുത്തു.രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് ചന്തയിലെ കടകള്‍ തുറക്കാന്‍ അനുവാദം നല്‍കിയത്.
ചന്തയിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ 23നാണ് കോട്ടയം ചന്ത പൂര്‍ണ്ണമായും അടച്ചിട്ടത്. മൊത്ത വ്യാപാരികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും കടകളിലുണ്ടായിരുന്ന സാധനങ്ങള്‍ മാറ്റുന്നതിനും സാവകാശം കിട്ടിയില്ല. പഴം പച്ചക്കറി വ്യാപാരികളെയാണ് അടച്ചിടല്‍ ഏറെ പ്രതികൂലമായി ബാധിച്ചത്. മിക്ക കടകളിലുമുണ്ടായിരുന്ന പച്ചക്കറികളും പഴങ്ങളും നശിച്ചു.
വൃത്തിയാക്കാനും കേടായവ മാറ്റാനും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന കച്ചവടക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ജില്ലാ ഭരണകൂടം ചന്ത തുറന്നു നല്‍കിയത്. കോട്ടയം തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പൊലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു കടകള്‍ തുറന്നത് അതെ സമയം കാലാവസ്ഥാ വ്യതിയാനം മൂലം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുമെന്ന് ആശങ്ക. മേഖലയില്‍ ഉഴവൂര്‍ ഉള്‍പ്പെടെ പല പഞ്ചായത്തുകളിലും ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ പകര്‍ച്ചപ്പനി കൂടി എത്തിയതോടെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കു വിശ്രമം ഇല്ലാത്ത ജോലിത്തിരക്ക്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ മേഖലയിലെ മിക്ക പഞ്ചായത്തുകളിലും മഴക്കാലപൂര്‍വ ശുചീകരണ ജോലികള്‍ ആരംഭിച്ചിട്ടില്ല. ഡെങ്കിപ്പനി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഉഴവൂര്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇവിടെ ഒരാഴ്ചയ്ക്കകം ഒട്ടേറെ പേര്‍ക്കു പനി ബാധിച്ചു. മേഖലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായാണു നടക്കുന്നത്.വീടിനുള്ളിലും മുറ്റത്തും വെള്ളം കെട്ടി നില്‍ക്കുന്നതാണു കൊതുകുവളര്‍ച്ചയ്ക്കു പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. റഫ്രിജറേറ്റര്‍ ട്രേ, കൂളര്‍, അലങ്കാരച്ചെടികളുടെ ചട്ടികള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു കൊതുകുകള്‍ വളരാന്‍ സാഹചര്യം ഒരുക്കുന്നു.
ഉഴവൂരില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം, ഗൃഹസന്ദര്‍ശനം, വെള്ളക്കെട്ടുകളില്‍ കൊതുകു നശീകരണം, രോഗബാധ സംശയിക്കുന്ന സ്ഥലങ്ങളില്‍ ഫോഗിങ് എന്നിവ നടത്തി. റബര്‍ത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധന കര്‍ശനമാക്കും. പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഉഴവൂര്‍ കെ.ആര്‍.നാരായണന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജെസ്സി സെബാസ്റ്റ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ എന്നിവര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























