അമ്മയെയും അഞ്ചു വയസ്സും അഞ്ചു മാസവും പ്രായമുള്ള മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... കെട്ടിട നിര്‍മാണത്തൊഴിലാളിയായ മഹേഷ് ഉച്ചഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് ആഗ്‌നേഷിനെ കിടക്കയിലും ആഗ്‌നേയയെ തൊട്ടിലില്‍ മരിച്ച നിലയിലും കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും കണ്ടത്

അമ്മയെയും അഞ്ചു വയസ്സും അഞ്ചു മാസവും പ്രായമുള്ള മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാത്തൂര്‍ പല്ലന്‍ ചാത്തനൂര്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24), മക്കള്‍ ആഗ്‌നേഷ് (5), ആഗ്‌നേയ (5 മാസം) എന്നിവരാണു മരിച്ചത്. പാലക്കാട് മാത്തൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കൃഷ്ണകുമാരി തൂങ്ങിമരിക്കുകയായിരുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന. യുവതിയുടെ ഭര്‍ത്താവും അമ്മയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
കെട്ടിട നിര്‍മാണത്തൊഴിലാളിയായ മഹേഷ് ജോലിക്കു പോയിരുന്നു. ഉച്ചഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് ആഗ്‌നേഷിനെ കിടക്കയിലും ആഗ്‌നേയയെ തൊട്ടിലിലും മരിച്ച നിലയിലും കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും കണ്ടത്. മുറിയില്‍ റൊട്ടി, ശീതളപാനീയം, കുപ്പി എന്നിവ കണ്ടെത്തി.
രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസിക പ്രശ്‌നങ്ങളുണ്ടായതായി മഹേഷ് പറഞ്ഞു. ഇതിനു ചികിത്സ നടത്തുന്നതായും ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്കു പോയ ഇവര്‍ 2 ദിവസം മുന്‍പാണു ഭര്‍തൃവീട്ടിലെത്തിയത്. സംസ്‌കാരം ഇന്നു നടക്കും.
https://www.facebook.com/Malayalivartha


























