ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി.... നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് പ്രവേശനാനുമതി നല്‍കുക

ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി. മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണി മുതല്‍ covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് യാത്രാ പാസുകള്‍ക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷിക്കണം.
ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ലോക്ഡൗണ്‍ കാരണം കുടുംബവുമായി അകന്നു നില്‍ക്കേണ്ടിവന്നവര്‍, ഇന്റര്‍വ്യൂ/സ്പോര്‍ട്സ്, തീര്‍ഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുനഗണന ഉണ്ടായിരിക്കും.
യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാന്‍ പാടുള്ളൂ എന്നതില്‍ ശ്രദ്ധിക്കണം.
കേരളത്തിലേക്കും കേരളത്തില്‍ ിന്നുമുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഏകോപിപ്പിക്കാനും മേല്‍നോട്ടം വഹിക്കാനും നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് ഉത്തരവായി.
ബിശ്വനാഥ് സിന്‍ഹ ഐ.എ.എസാണ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍. സഞ്ജയ് എം. കൗള്‍ ഐ.എ.എസ് ആണ് അഡീ: സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍. മനോജ് എബ്രഹാം ഐ.പി.എസ് ആണ് പോലീസ് പ്രതിനിധി. ചുവടെ പറയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേരളീയരുടെ യാത്ര സുഗമമാക്കുന്നതു സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കും.
നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് പ്രവേശനാനുമതി നല്‍കുക. ഇതിനോടകം പ്രവേശനാനുമതി തേടി 1.30,000 പേര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍,
ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും. ആരോഗ്യപ്രശ്‌നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം.14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീകരിക്കും. തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറി, പിഎച്ച്‌സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍. ജില്ലാതലത്തില്‍ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.
ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്റെ ചുമതലയായിരിക്കും
"
https://www.facebook.com/Malayalivartha


























