കൊവിഡിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ആശങ്കയായി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും.... മലയോര മേഖലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്, കൊതുക് പെരുകുന്നത് തടയാന്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യവകുപ്പ്

ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂര്യാട് സ്വദേശിയായ 25കാരനാണു സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായത്. 1ന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാണ് ഇദ്ദേഹം സ്രവ പരിശോധനയ്ക്കു വിധേയനായത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 117 ആയി.
കൊവിഡിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ആശങ്കയായി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും. മലയോര മേഖലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. കൊതുക് പെരുകുന്നത് തടയാന്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
നാല് മാസത്തിനിടെ ജില്ലയില്‍ 153 പേര്‍ക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 35 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. മലയോര മേഖലയായ അയ്യങ്കുന്ന്, നടുവില്‍, ആലക്കോട്, അങ്ങാടിക്കടവ്, പെരിങ്ങോം, പായം പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. വേനല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. രോഗബാധ ഉണ്ടായ മേഖലകളില്‍ ഫോംഗിങ്ങ്, മരുന്ന് തളിക്കല്‍, കൊതുകുവല ലഭ്യമാക്കല്‍, വീടുകളുടെ പരിസര ശൂചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ജില്ലയില്‍ പത്തിലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. നാല് മാസത്തിനിടെ നാല്‍പ്പത് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തളിപ്പറമ്പ്, ഏഴോം പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍. ആശങ്ക വേണ്ടെന്നും ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതെ സമയം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 10 പേര്‍ കൂടി രണ്ടു ദിവസങ്ങളിലായി രോഗം ഭേദമായി ആശുപത്രി വിട്ടു. നാലു പേര്‍ വെള്ളിയാഴ്ചയും ആറു പേര്‍ ഇന്നലെയുമാണു വീടുകളിലേക്കു മടങ്ങിയത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശി 28കാരി, കൂടാളി സ്വദേശി 30കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തായിനേരി സ്വദേശി 24 കാരന്‍, ചെറുവാഞ്ചേരി സ്വദേശി 21കാരി എന്നിവരാണ് വെള്ളിയാഴ്ച രോഗമുക്തരായത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നു ചെറുവാഞ്ചേരി സ്വദേശി 13കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് നടുവില്‍ സ്വദേശിയായ 35കാരന്‍, അദ്ദേഹത്തിന്റെ 60കാരനായ അച്ഛന്‍, 59കാരിയായ അമ്മ, ജില്ലാ ആശുപത്രിയില്‍ നിന്നു കുന്നോത്തുപറമ്പ് സ്വദേശി 27കാരന്‍, പാപ്പിനിശ്ശേരി സ്വദേശി 36കാരന്‍ എന്നിവര്‍ ഇന്നലെ ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 81 ആയി. 36 പേര്‍ മാത്രമാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ നിലവില്‍ 2543 പേരാണു നിരീക്ഷണത്തിലുള്ളത്. ഇവരില്‍ രോഗലക്ഷണങ്ങളുള്ള 86 പേര്‍ ആശുപത്രികളിലും 2457 പേര്‍ വീടുകളിലുമാണ്. ആശുപത്രികളില്‍ കഴിയുന്നവരില്‍ 51 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും നാലു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 30 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലുമാണുള്ളത്.
"
https://www.facebook.com/Malayalivartha


























