ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവിക സേന കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും കോവിഡിനെതിരേ പോരാടുന്നവരോടുള്ള ആദരവ് പ്രകടിപ്പിച്ച് ഇന്ത്യന്‍ സൈന്യം

ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവിക സേന കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും കോവിഡിനെതിരേ പോരാടുന്നവരോടുള്ള ആദരവ് ഇന്ത്യന്‍ സൈന്യം പ്രകടിപ്പിക്കുന്നു.
ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വ്യോമസേനയുടെ വിമാനങ്ങള്‍ പറക്കുന്നത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ ഇവ പറന്നാണ് കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടി നടത്തുന്നത്.
കേരളത്തിലെ കൊവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സൈന്യത്തിന്റെ ഫ്‌ലൈ പാസ്റ്റ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍ക്ക് മുകളില്‍ വ്യോമസേന പൂവ് വിതറി. നിറ പുഞ്ചരികളോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങിയത്.
തിരുവനന്തപുരത്തെ കൊവിഡ് ആശുപത്രികളായ മെഡിക്കല്‍ കോളേജിലും ജനറല്‍ ആളുപത്രികളിലും വ്യോമസേന പുഷ്പവൃഷ്ടി നടത്തി. കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടത്തിനും നാവിക സേന ആദരം ആര്‍പ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനവും ആദരിച്ചു. കരേസനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്തെത്തി സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം ആര്‍പ്പിച്ചു.
വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്ലൈപാസ്റ്റില്‍ പങ്കെടുക്കുന്നു. സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടക്കും. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ വൈകുന്നേരം ദീപാലൃതമാക്കും. ദീപാലംകൃതമാക്കുന്നതിന്റെ റിഹേഴ്സല്‍ ഇന്നലെ മുംബൈയില്‍ നാവിക സേന നടത്തിയിരുന്നു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരമാണ് ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറന്നത്. ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
വിവിധയിടങ്ങളില്‍ പുഷ്പ വൃഷ്ടി നടത്തി. രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ് വ്യോമ സേനയുടെ പുഷ്പവൃഷ്ടി.
ഇറ്റാനഗര്‍, ഗുവാഹട്ടി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടന്നത്. കൊറോണക്കെതിരേയുള്ള ആരോഗ്യരംഗത്തെയും പോലീസിലെയും പോരാളികള്‍ക്ക് സേന ഗുവാഹട്ടിയില്‍ ബാന്‍ഡ് മേളവും നടത്തുന്നുണ്ട്.
നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി ജില്ലാ കളക്ടര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ചു. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൂക്കള്‍ നല്‍കി. മറൈന്‍ ഡ്രൈവിലെ ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരം അര്‍പ്പിക്കല്‍ ചടങ്ങില്‍ നാവിക സേനയിലെ വിമാനവും ഹെലികോപ്റ്ററുകളും ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും പങ്കെടുത്തു. ഇന്ത്യ സല്യൂട്ട് കൊറോണ വാരിയേഴ്സ് എന്ന് എഴുതിയ ബാനറുകളുമായിട്ടാണ് സ്റ്റീം പാസ്റ്റ് നടന്നത്.
രാജ്യത്തിന്റെ കാവല്‍ക്കാര്‍ നല്‍കിയ ആദരം വന്‍ വില മതിക്കുന്നതാണെന്നും മുന്നോട്ടുള്ള ദിവസങ്ങള്‍ക്ക് ഒത്തിരി ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകരന്‍ പ്രതികരിച്ചു. മുന്നോട്ടുള്ള ദിവസങ്ങള്‍ക്ക് ഒത്തിരി ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയെന്നും സംസ്ഥാനത്തെ എല്ലാവരും കൊവിഡ് പ്രതിരോധ പോരാളികളാണെന്നും പൊലീസിന് ആദരം അര്‍പ്പിച്ച കാരസേനയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























