അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് നാല് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും... സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനുള്ള ആവശ്യമായ സര്‍വ്വീസുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കെ എസ് ആര്‍ ടി സി നടത്തും

അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ (റവന്യൂ, പോലീസ്, കൃഷി, മൃഗ സംരക്ഷണം, ജില്ലാ പഞ്ചായത്ത്, ഫയര്‍ ആന്റ് റെസ്‌ക്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, ലേബര്‍, ആര്‍ ടി ഒ, ഭക്ഷ്യ സുരക്ഷാ ലകുപ്പ്, പി ഡബ്ല്യു ഡി, ഇറിഗേഷന്‍, എല്‍ എസ് ജി ഡി എഞ്ചിനീയറിംഗ്, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, കുടുംബശ്രീ, സിവില്‍ സപ്ലൈസ്) മെയ് നാല് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനുള്ള ആവശ്യമായ സര്‍വ്വീസുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കെ എസ് ആര്‍ ടി സി നടത്തും.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി എസ് സാബു, എ ഡി എം എന്‍ ദേവിദാസ്, ഡി എം ഒ എ വി രാംദാസ്, ഡി ഡി പി റെജി കുമാര്‍, ആര്‍ ടി ഒ മനോജ് എസ്, ഡി വൈ എസ് പി സുനില്‍കുമാര്‍ മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha


























