ലോക് ഡൗണിന് ഇടയിലും ചീറിപാഞ്ഞ് നാട്ടുകാരെ വെട്ടിലാക്കിയ കാർ! പോലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെ അന്വേഷണം കടുപ്പിച്ചു; തട്ടിപ്പ് പുറത്തറിയാതിരിക്കാൻ മകനെ ഏല്‍പ്പിച്ച് അച്ഛന്‍ പുറത്തേക്ക് പോയതോടെ സംഭവിച്ചത് മറ്റൊന്ന്... കൊല്ലം പടപ്പക്കര നെല്ലിമുക്ക് രാജിമംഗലം വീട്ടില്‍ സോനു പിടിയിലായതോടെ പുറത്ത് വരുന്നത്...

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചാരായം വാറ്റുന്നതിനിടെ യുവാവ് എക്‌സൈസിന്റെ പിടിയിലായി. റെയ്ഡ് നടക്കുമ്പോള്‍ പുറത്തായിരുന്ന ഇയാളുടെ അച്ഛനെ പിടികൂടാനായില്ല. പടപ്പക്കര നെല്ലിമുക്ക് രാജിമംഗലം വീട്ടില്‍ സോനു(19)വാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി ഏഴോടെ വാറ്റ് ആരംഭിച്ചശേഷം മകനെ ഏല്‍പ്പിച്ച് അച്ഛന്‍ ഷിബു പുറത്തേക്ക് പോയപ്പോഴാണ് കൊല്ലത്തുനിന്ന് എക്‌സൈസ് സംഘം എത്തിയത്.
ചാരായം തയ്യാറാക്കി കാറില്‍ പടപ്പക്കരയെത്തിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നെന്ന് എക്‌സൈസ് അറിയിച്ചു. ലിറ്ററിന് 2,000 രൂപവരെ വാങ്ങിയാണ് വിറ്റിരുന്നത്. കരാറുകാരനായ ഷിബു കാഞ്ഞിരകോട് ഫയര്‍ സ്റ്റേഷന് സമീപം വാങ്ങിയ സ്ഥലത്ത് വീടുെവച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനോടുചേര്‍ന്ന ഷെഡ്ഡിലാണ് വാറ്റിയിരുന്നത്. വിജനമായ പ്രദേശമായതിനാല്‍ സുരക്ഷിതമാണെന്ന ധാരണയിലാണ് വാറ്റുന്നതിനായി ഇവിടം തിരഞ്ഞെടുത്തത്.
വാറ്റുന്നതിന് തയ്യാറാക്കിയ ആയിരം ലിറ്റര്‍ കോടയും രണ്ട് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സതീഷ് ചന്ദ്രന്‍, എബേഴ്സണ്‍ ലാസര്‍, ശ്രീകുമാര്‍, രഞ്ജിത്ത് തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha


























