22 വര്‍ഷമായി ഉറ്റവരെയൊക്കെ വിട്ടു ഗൾഫിലെ കഷ്ട്ടതകളിലേക്ക്... രാവിലെ ആ വിളി എത്തുന്നതുവരെയും ആരും പ്രതീക്ഷിച്ചില്ല! പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടിയുടെ മരണത്തിൽ തീരാവേദനയോടെ കുടുംബം... അവസാനമായി ഉറ്റവർക്ക് ഒരുനോക്ക് കാണാനാകാതെ അന്ത്യയാത്ര

കൊവിഡ് 19 വൈറസ് ബാധമൂലം മരിക്കുന്ന മലയാളികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. തിന്മപ്രതി മരണ റിപ്പോർട്ടുകൾ കുടുന്നെന്നത് വ്യക്തമാണ്. ഇപ്പോഴിതാ കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു.
പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടി (48) യാണ് മരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി ഇദ്ദേഹം അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച മറ്റൊരു മലയാളിയാണ് ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫ(63).
റാസല്‍ഖൈമയില്‍ വെച്ചായിരുന്നു മരണം. റാക്സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു.
ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 39 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധമൂലം 361 പേരാണ് മരിച്ചത്. സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 25,459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 176 പേരാണ് ഇവിടെ മരിച്ചത്.
https://www.facebook.com/Malayalivartha


























