കായംകുളം എംഎല്‍എ യു.പ്രതിഭയുമായി സിപിഎമ്മിലെ ഒരു വിഭാഗം ഇടഞ്ഞു... കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി... 21 അംഗം ബ്ലോക്ക് കമ്മിറ്റിയില്‍ 19പേരും രാജിവെച്ചു.. ഏറെ നാളായി ഡിവൈഎഫ്‌ഐയും പോലീസുമായി നിലനിന്നിരുന്ന തര്‍ക്കത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നില്ലെന്ന് തുറന്നടിച്ച് രാജിവെച്ച സംഘം

കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജി വച്ചു. കായംകുളത്തെ എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന.
കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ നിർദേശം നൽകിയിട്ടുണ്ട്. ഏറെ നാളായി ഡിവൈഎഫ്‌ഐയും പോലീസുമായി നിലനിന്നിരുന്ന തര്‍ക്കത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നില്ലെന്നാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്ന പ്രശ്‌നം.
ഡിവൈഎഫ്‌ഐ കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പടെ രാജിവെച്ചിട്ടുണ്ട്. യു.പ്രതിഭയുമായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ പാര്‍ട്ടി തങ്ങള്‍ക്കൊപ്പമില്ല.
ഡിവൈഎഫ്‌ഐ നേതാക്കളെ നിരന്തര വേട്ടയാടുന്ന പോലീസിനെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശം പാര്‍ട്ടി ഗൗരവമായി എടുക്കുന്നില്ല. തുടങ്ങിയ കാര്യങ്ങളാണ് രാജിവെച്ചവരുടെ പ്രധാന ആരോപണം. ഏരിയാ, ജില്ലാ കമ്മിറ്റി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
അതേ സമയം ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കളങ്കം സൃഷ്ടിക്കുന്ന പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha


























