അന്തര്‍സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കയറി മോഷണം പതിവാക്കിയ യുവാവിനെ കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ... പോലീസ് വല വിരിച്ച് കാത്തിരുന്നപ്പോൾ പെട്ടത് പീഡനവീരൻ; കോഴിക്കോട് സല്‍മാൻ പിടിയിലായതോടെ പുറത്ത് വരുന്നത്...

കോഴിക്കോടാണ് സംഭവം. കുറച്ച് നാളുകളായി അന്തര്‍സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കയറി മോഷണം പതിവാക്കിയ യുവാവിനെ പൊക്കാൻ തയ്യാറെടുപ്പ് നടത്തിയിരിക്കുകയായിരുന്നു പോലീസ്. കോഴിക്കോട് അത്തോളി രാരോത്ത് വീട്ടില്‍ സല്‍മാനാണ് പിടിയിലായത്. ഈങ്ങാപ്പുഴക്ക് സമീപം അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് കയറി മോഷണം നടത്തുന്നതിനിടെ തൊഴിലാളികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സല്‍മാന്‍ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
തൊഴിലാളികളുടെ ശബ്ദം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും കള്ളന്‍ കടന്നു കളഞ്ഞിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയുക്കുകയും ചെയ്തു. പിന്നീട് ഈങ്ങാപ്പുഴ പാലത്തിന് സമീപത്ത് വെച്ച് നാട്ടുകാരും പൊലീസും ചേര്‍ന്ന് സല്‍മാനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീടുകളിലും കെട്ടിടങ്ങളിലും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും മൊബൈല്‍ ഫോണുകളും പതിനായിരം രൂപയും പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു
അറസ്റ്റിലായ സല്‍മാനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ളതായി പൊലീസ് അറിയിച്ചു. അത്തോളിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ സല്‍മാന്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. അതിന് ശേഷം ഈ വര്‍ഷം ജനുവരിയില്‍ താമരശ്ശേരി അടിവാരത്തുനിന്ന് ഏഴ് മൊബൈല്‍ ഫോണുകളും 4500രൂപയും മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha


























