കേരള മുഖ്യമന്ത്രിക്ക് നന്ദി; ഇതരസംസ്ഥാന തൊഴിലാളികളുമായി കേരളത്തില്‍ നിന്നുപോയ ആദ്യ ട്രെയിന്‍ ഭുവനേശ്വറിലെത്തി; നന്ദിയറിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്

കേരളത്തില്‍നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ആദ്യ ട്രെയില്‍ ഭുവനേശ്വറിലെത്തി. ഞായറാഴ്ച രാവിലെയാണ് 1150 തൊഴിലാളികളുമായി പോയ ട്രെയിന്‍ ജഗന്നാഥ്പുര് റെയില്‍വേ സ്റ്റേഷനിലെത്തിയത്. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പരിശ്രമിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നന്ദി അറിയിച്ചു.
കോവിഡ് കാലത്ത് ഒഡീഷ തൊഴിലാളികള്‍ക്ക് എല്ലാവിധ പരിരകഷയും സുരക്ഷിതത്വവും ഉറപ്പാക്കി സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സഹായിച്ച കേരള മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നു. ഓപറേഷന്‍ ശുഭയാത്രക്കായി സഹകരിച്ച റെയില്‍വേ മന്ത്രിക്കും നവീന്‍ പട്നായിക് നന്ദി അറിയിച്ചു.
സ്വദേശത്ത് എത്തിയ തൊഴിലാളികളെ പ്രാഥമിക പരിശോധനക്ക് ശേഷം പ്രത്യേക വാഹനങ്ങളില്‍ അവരവരുടെ ജില്ലകളിലേക്ക് എത്തിച്ചു.
https://www.facebook.com/Malayalivartha


























