കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച് ; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ.....

മാത്തൂര്‍ പല്ലന്‍ചാത്തനൂരില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാണ് കുട്ടികളുടെ മരണംസംബന്ധിച്ച് വ്യക്തത വന്നത്. വിഷം ഉള്ളില്‍ചെന്നാണ് കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.
യുവതി കുട്ടികളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിെന്റ നിഗമനം. മാത്തൂര്‍ പല്ലന്‍ചാത്തനൂര്‍ തേനംകാട് മഹേഷിെന്റ ഭാര്യ കൃഷ്ണകുമാരി (24), മക്കള്‍ ആഗ്നേഷ് (അഞ്ച്), ആഗ്േനയ (അഞ്ചു മാസം) എന്നിവരെയാണ് ശനിയാഴ്ച പകല്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആഗ്നേഷ് കട്ടിലിലും ആഗ്നേയ തൊട്ടിലിലുമാണ് കിടന്നിരുന്നത്. ഇതേമുറിയില്‍ കഴുക്കോലില്‍ സാരിയിലാണ് കൃഷ്ണകുമാരി തൂങ്ങിമരിച്ചത്.
മുറിയില്‍ റൊട്ടി, ശീതളപാനീയം, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കുഞ്ഞി െന്‍റ പ്രസവത്തോടെ കൃഷ്ണകുമാരിക്ക് മനോരോഗം ഉള്ളതായി മഹേഷ് പറഞ്ഞു. ഇതിന് മന്ത്രവാദം ഉള്‍പ്പെടയുള്ള ചികിത്സകള്‍ നടത്തിയിരുന്നതായി പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്കുപോയ ഇവര്‍ രണ്ടു ദിവസം മുമ്ബാണ് ഭര്‍തൃവീട്ടിലെത്തിയത്. ജില്ല ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച മൂന്നുപേരുടെയും മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് എത്തിയത്. ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു.
https://www.facebook.com/Malayalivartha


























