ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വനിതാ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം; കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങിയാതായി റിപ്പോർട്ട്

കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങിയാതായി റിപ്പോർട്ട്. ക്വാറന്റൈന്‍ ലംഘിച്ചതിന് അഡ്വ. ജി മുരളീധരനെതിരെ പൊലീസ് കേസെടുത്തു.
അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചാത്തന്നൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും നിരോധനാജ്ഞയും നടപ്പിലാക്കിയിരുന്നു. ഇതിനിടെ തിരുവനന്തപുരത്തുനിന്ന് അഭിഭാഷകന്‍ ചാത്തന്നൂരിലെത്തുകയായിരുന്നു.
എന്നാൽ പതിവായി ഇയാള്‍ എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ കലക്ടറെ വിവരം
്‌അറിയിച്ചു കലക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വനിതാസുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അഭിഭാഷകനെതിരെ കേസെടുക്കുകയും കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്ന് വൈകുന്നേരമാണ് ഇയാള്‍ ഈ വീട്ടില്‍ നിന്നും കടന്നു കളഞ്ഞ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വനിതാ സുഹൃത്തിന്റെ വീട്ടിലെത്തുകയും വീട് പരിശോധിക്കുകയും അഭിഭാഷകന്‍ അവിടെയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഈ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടയെുള്ള ആളുകളെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട് നില്‍ക്കുന്ന വലിയ തുറ പൊലീസ് സ്റ്റേഷനിലും ഈ വിവരം കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























