ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. അട്ടപ്പാടിയില്‍ മുക്കാലി കരുവാര ഊരിലെ ചന്ദ്രന്‍, ഭാര്യ ശാന്ത എന്നിവരാണു മരിച്ചത്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തു മുറുക്കി ശാന്തയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ വഴക്കാണു കൊലപാതകത്തിനു കാരണം. കൊലപാതകസമയം ഇവരുടെ മൂന്ന് ആണ്‍കുട്ടികള്‍ വീടിനു സമീപം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























