അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള ട്രെയിന്‍ നാളെ പുറപ്പെടും

അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള ട്രെയിന്‍ നാളെ പുറപ്പെടും. ട്രെയിന്‍ കേരളത്തില്‍ നിന്നും പുറപ്പെടുന്നതു സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ യാത്ര സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മില്‍ നടത്തിയ കത്തിടപാടിന്റെ വിശദാംശങ്ങളും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ട്വിറ്ററില്‍ പങ്കു വിച്ചിട്ടുണ്ട്.
ട്രെയിനില്‍ കയറുന്ന തൊഴിലാളികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും ബംഗാള്‍ സര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നും ഞായറാഴ്ച മാത്രം അഞ്ച് പ്രത്യേക ട്രെയിനുകളാണ് അതിഥി തൊഴിലാളികളുമായി പുറപ്പെട്ടത്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്.
https://www.facebook.com/Malayalivartha


























