പ്രവാസി വ്യവസായി കപ്പല്‍ ജോയിയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ പരാതി നല്‍കി

പ്രവാസി വ്യവസായി കപ്പല്‍ ജോയ് എന്ന ജോയ് അറയ്ക്കലിന്റെ മരണത്തില്‍ കമ്ബനിയിലെ പ്രൊജക്റ്റ് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോയിയുടെ ഭാര്യ സെലിന്‍, മകന്‍ അരുണ്‍ എന്നിവര്‍ ബര്‍ദുബയ് പൊലീസില്‍ പരാതി നല്‍കി. ഹംറിയ ഫ്രീസോണില്‍ ജോയ് ഒരുക്കുന്ന ഇന്നോവ ഗ്രൂപ്പ് പദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്ടര്‍ റാബി കരാനിബിന്റെ കുറ്റപ്പെടുത്തലില്‍ മനംനൊന്ത് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
കനേഡിയന്‍ പൗരത്വമുള്ള ലബനന്‍ സ്വദേശിയാണ് റാബി കരാനിബിന്‍. ഹംറിയ ഫ്രീസോണില്‍ സ്ഥാപിക്കുന്നത് ജോയിയുടെ സ്വപ്‌ന പദ്ധതിയാണ്. യുഎഇയില്‍ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ റിഫൈനറിയാണിത്. പെട്രോളിയത്തിന്റെ ഉപോല്‍പ്പന്നമായി ജലം തന്നെ ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. ആറു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി 220 ദശലക്ഷം ദിര്‍ഹം ചെലവിലാണ് നിര്‍മ്മിക്കുന്നത്. പ്രൊജക്ട് ഡയറക്ടറെ നിയമിച്ചത് ജോയ് തന്നെയാണ്. നൂറു കോടി ദിര്‍ഹം വിറ്റുവരവുള്ളതാണ് ഇന്നോവ ഗ്രൂപ്പ്.
https://www.facebook.com/Malayalivartha


























