ബാങ്കുകള്‍ സാധാരണ പ്രവര്‍ത്തി സമയത്തിലേക്ക് മടങ്ങുന്നു; എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ അഞ്ചു മണി വരെ; കേരളം ഇന്നുമുതല്‍ ഇങ്ങനെ

സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും.
ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡൈ്വസറി പുറത്തിറക്കി. കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.
അതേസമയം,സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി. വയനാട് മാനന്തവാടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് വയനാട് ജില്ലയില്‍ പുതിയ ഹോട്ട് സ്പോട്ടുണ്ടായത്. ഇയാളുടെ റൂട്ട് മാപ്പും ജില്ലാ ഭരണകൂടം പുറത്ത് വിട്ടുണ്ട്.
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്ടാക്ടറ്റുകള്‍ എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായതിനാലാണ് ഇവ ഹോട്ട്സ്പോട്ടുകളായത്. ഇതോടെ ഗ്രീന്‍ സോണിലുള്ള എറണാകുളം ജില്ലയുടെ സോണ്‍ സ്റ്റാറ്റസില്‍ മാറ്റമുണ്ടായേക്കും.
ഇന്നു മുതല്‍ ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിന്റെ പുതിയ ഇളവുകള്‍ നിലവില്‍ വരാനിരിക്കെയാണ് പുതിയ ഹോട്ട്‌സ്പോട്ടുകളുടെ പ്രഖ്യാപനം. റെഡ് സോണ്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ നിരവധി ഇളവുകള്‍ മൂന്നാംഘട്ടത്തിലുണ്ടെങ്കിലും ഹോട്ട് സ്പോട്ടില്‍ ഇതൊന്നും ബാധകമാവില്ല. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസമുണ്ടാവുന്നത്.
പുതിയ നിര്‍ദേശ പ്രകാരം അതിഥി തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് പോവാന്‍ അഞ്ച് പ്രത്യേക ട്രെയിനാണ് ഞായറാഴ്ച യാത്ര പുറപ്പെട്ടത്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്. നാളെ മുതല്‍ അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേത്തിക്കാനുള്ള നടപടികള്‍ക്കും തുടക്കമാവും. ഇതിന്റെ ഭാഗമായി കാസര്‍കോട് തലപ്പാടി ചെക്ക് പോസ്റ്റില്‍ നൂറ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മുത്തങ്ങ ചെക്ക് പോസ്റ്റിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.
അന്യ സംസ്ഥാനത്ത് നിന്ന് ആളുകളെ കൊണ്ട് വരാന്‍ പോവുന്നവര്‍ പ്രത്യേക പാസെടുക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 'കോവിഡ് 19 ജാഗ്രത' വെബ് പോര്‍ട്ടലില്‍ നിന്നുമാണ് ജില്ലയിലുള്ളവര്‍ എമര്‍ജന്‍സി ട്രാവല്‍ പാസ് എടുക്കേണ്ടതാണ്. ഇതിനുള്ള അപേക്ഷയോടെപ്പം കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റ് ചെക്ക്പോസ്റ്റുകളില്‍ കാണിക്കാനായി കൈയ്യില്‍ കരുതണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ ആശുപത്രികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























