കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ ലോക്ക് ഡൗണ്‍ ലംഘനം; അതിഥി തൊഴിലാളികളുടെ യോഗം വിളിച്ചുകൂട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗം; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

ലോക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ക്ക് യാത്രയപ്പ് യോഗം. കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തിലാണ് അതിഥി തൊഴിലാളികളെ വിളിച്ചുകൂട്ടി ഇത്തരത്തില്‍ യോഗം നടന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. ബീഹാര്‍ സ്വദേശികളായ അറുപത് തൊഴിലാളിളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് യോഗം നടത്തിയതെന്നാണ് പ്രസിഡന്റ് ടി.വി ലക്ഷ്മി പറഞ്ഞു. യാത്രയുടെ കാര്യങ്ങള്‍ വിശദീകരിക്കാനാണ് തൊഴിലാളികളെ ഒരുമിച്ച് കൂട്ടിയതെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. പക്ഷേ ദൃശ്യങ്ങളിലൊന്നുതന്നെ സാമൂഹിക അകലം പാലിച്ചതായി കാണുന്നില്ല,
കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യ ട്രെയിന്‍ ഞായറാഴ്ച രാവിലെ ഒഡീഷയിലെ ഭുവനേശ്വരിലെത്തിയിരുന്നു. ആദ്യ ട്രെയിന്‍ ഭുവനേശ്വറിലെത്തിയതിന് പിന്നാലെ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക് നന്ദി അറിയിച്ചു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സഹായിച്ചതിനും കേരളത്തിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. റെയില്‍വേ അധികൃതര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
1150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിന്‍ ഇന്നലെ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. കണ്ഡമാല്‍,ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുര്‍, ഗജപതി കോരാപുട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ജഗന്നാഥ്പുര്‍ സ്റ്റേഷനിലും ബാക്കിയുള്ള ആളുകള്‍ ഖുര്‍ദ സ്റ്റേഷനിലും ഇറക്കി. കേരളത്തില്‍ നിന്നെത്തിയവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം 26 പ്രത്യേക ബസുകളിലും കാറുകളിലുമായി സ്വന്തം നാടുകളിലേക്ക് അയച്ചു.
"
https://www.facebook.com/Malayalivartha


























