ഇടുക്കിയില്‍ അന്തര്‍ സംസ്ഥാന വാഹന പരിശോധന കര്‍ശനമാക്കി.... തമിഴ്‌നാട് അതിര്‍ത്തി ജില്ലയില്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി

ഇടുക്കിയില്‍ അന്തര്‍ സംസ്ഥാന വാഹന പരിശോധന കര്‍ശനമാക്കി. തമിഴ്‌നാട് അതിര്‍ത്തി ജില്ലയില്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഡിഎംഒ ഡോ.എന്‍ പ്രിയ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ചരക്കു വാഹനങ്ങളെത്തുന്ന നാലു മുതല്‍ ഒന്‍പതു വരെയുള്ള സമയങ്ങളില്‍ ആണ് പരിശോധന. വാഹനം എവിടെ നിന്ന് യാത്ര ആരംഭിച്ചു, വാഹന നമ്പര്‍ , ഡ്രൈവറുടെ പേര്, അഡ്രസ്, ലൈസന്‍സ് നമ്ബര്‍ എന്നിവ ശേഖരിക്കും. കൂടാതെ ഇവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പനി പരിശോധിക്കും. ഈ വിവരങ്ങള്‍ തുടര്‍ന്നു വരുന്ന പരിശോധനാ സംഘങ്ങള്‍ക്ക് കൈമാറും.
14 ദിവസം കഴിയുന്നതിനു മുന്‍പ് ഇപ്പോള്‍ വന്ന ഡ്രൈവറോ സഹായിയോ വീണ്ടും വന്നാല്‍ ഇവരെ ഇവിടെതന്നെ ക്വാറന്റൈനില്‍ ആക്കും. തൊടുപുഴ നഗരസഭ, പുറപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, തൊടുപുഴ പോലീസ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
"
https://www.facebook.com/Malayalivartha


























