ഉയരെയുള്ള റോഡില്‍ നിന്നും കാര്‍ വീണത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന വീട്ടുമുറ്റത്തേക്ക്!

കൊല്ലം ജില്ലയിലെ പത്തനാപുരം കടയ്ക്കാമണ്‍ ആലുംമൂട്ടില്‍ കുഞ്ഞുമോന്റെയും കുടുംബാംഗങ്ങളുടെയും ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല.
പത്തനാപുരം ഭാഗത്തു നിന്നു പുനലൂര്‍ ഭാഗത്തേക്കു പോയ ഒരു കാര്‍ റോഡിനു വലതു വശത്തുള്ള അവരുടെ വീടിന്റെ മുറ്റത്തേക്കാണ് മറിഞ്ഞത്.
റോഡില്‍ നിന്നു താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ 60 മീറ്റര്‍ മാറി ഉയരത്തില്‍ നില്‍ക്കുന്ന മരത്തില്‍ തട്ടിയാണ് കാര്‍ വീട്ടു മുറ്റത്ത് പതിച്ചത്.
കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട ഇയാളെ പുനലൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞുമോന്റെ മക്കള്‍ അല്‍ഫോണ്‍സയും അമലയും നിമിഷള്‍ക്കു മുന്‍പ് വരെയും ഇവിടെ കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. നിമിത്തം എന്നു പറയും പോലെയാണ് മാതാവ് ഇരുവരെയും പിടിച്ച് മുറിക്കുള്ളിലാക്കിയത്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീടിനു പുറത്തു കേട്ട ഇടി മുഴക്കം പോലുള്ള ശബ്ദം ഏവരെയും സ്തംഭിപ്പിച്ചു. പറന്നെത്തിയ കാര്‍ പതിച്ചത് അല്‍ഫോന്‍സയും അമലയും കളിച്ചു കൊണ്ടു നിന്ന സ്ഥലത്ത്. ഇന്നലെ ഉച്ചയ്ക്ക് 11-നായിരുന്നു സംഭവം!
https://www.facebook.com/Malayalivartha


























