പോലീസ് 'ഈഗിള്‍ ഐ'യുമായി അതിര്‍ത്തിയില്‍

നെടുങ്കണ്ടത്തിനടുത്ത് കേരള - തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഈഗിള്‍ ഐയുമായി പൊലീസ്. തമിഴ്‌നാട്ടില്‍ നിന്നും വന പാതകളിലുടെ വ്യാപകമായി ആളുകള്‍ കയറി വരുന്നു എന്ന വിവരമുണ്ടായിരുന്നു. അതിര്‍ത്തി കടന്ന 25 പേര്‍ പിടിയിലുമായിരുന്നു. ഇതിനു ശേഷമാണു ഈഗിള്‍ ഐ എന്ന പേരില്‍ ഡ്രോണ്‍ പറത്തി പരിശോധന ആരംഭിച്ചത്.
ഇടവിട്ടുള്ള സമയങ്ങളില്‍ 5 ഡ്രോണുകള്‍ പറത്തി പരിശോധന ആരംഭിച്ചു. വന പാതകളും, അതിഥി തൊഴിലാളികള്‍ കൂട്ടമായി പാര്‍ക്കുന്ന സ്ഥലങ്ങളും നിരീക്ഷിക്കാനാണ് ഡ്രോണ്‍ പറത്തി പരിശോധന. ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.
കഴിഞ്ഞ ദിവസം രാമക്കല്‍മെട്ട്, ചതുരംഗപ്പാറ, കമ്പംമെട്ട് അതിര്‍ത്തി വന മേഖലയില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുലര്‍ച്ചെ സമയം മേഖലയിലെ തോട്ടം തൊഴിലാളികള്‍ അതിര്‍ത്തിയിലൂടെ കടന്നു വരുന്നതും, വൈകുന്നേരം മടങ്ങിപ്പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചതുരംഗപ്പാറ, കമ്പംമെട്ട്, രാമക്കല്‍മെട്ട് വന മേഖലയിലൂടെ തൊഴിലാളികള്‍ കൂട്ടമായെത്തിയിരുന്നു. 4 കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടന്നു. വരും ദിവസങ്ങളില്‍ നിരീക്ഷണം തുടരാനാണു തീരുമാനം.
https://www.facebook.com/Malayalivartha


























