കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ രഹസ്യമായി പണിക്കെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ രഹസ്യമായി വാളകം സി.ടി.സി കവലയില്‍ പണിക്കെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗ്യവകുപ്പും പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് ഞായറാഴ്ച രാവിലെയാണ് ആംബുലന്‍സില്‍ കൊണ്ടുപോയത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍നിന്നാണ് ശനിയാഴ്ച അധികൃതരുടെ കണ്ണുവെട്ടിച്ച് സി.ടി.സി കവലക്കു സമീപം ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തിയത്. മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഇദ്ദേഹത്തെ തൊഴിലുടമ വിളിച്ചുവരുത്തിയതാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. തിരുച്ചിറപ്പള്ളിയില്‍നിന്ന് വിവിധ വാഹനങ്ങളില്‍ കയറിയാണ് എത്തിയത്.മൂവാറ്റുപുഴയില്‍നിന്ന് തൊഴില്‍ ഉടമ ബൈക്കില്‍ വാളകത്തും എത്തിച്ചു.
തുടര്‍ന്ന് കുളിക്കുന്നതിനും മറ്റുമായി പുറത്തിറങ്ങിയതോടെ നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയില്ലെങ്കിലും തൃപ്പൂണിത്തുറ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അഗ്‌നിരക്ഷാ സേന പ്രദേശത്തുള്ള പൊതുസ്ഥാപനങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും അണുനശീകരണം നടത്തി.
https://www.facebook.com/Malayalivartha


























