കൊമ്പുകള്‍ വളര്‍ന്നു ദുരിതത്തിലായ കൊച്ചയ്യപ്പന് മോചനമായി... വളര്‍ന്നു കൂട്ടിമുട്ടിയ കൊമ്പുകളുടെ അഗ്രങ്ങള്‍ മുറിച്ചു മാറ്റി

കൊമ്പുകള്‍ വളര്‍ന്നു ദുരിതത്തിലായ കൊച്ചയ്യപ്പന് മോചനമായി. ഇരട്ട ലോക് ഡൗണില്‍നിന്ന് വെള്ളിമണ്‍ കൊച്ചയ്യപ്പന്‍ എന്ന ആനയെയാണ് അടിയന്തര ഇടപെടല്‍ കൊണ്ട് മോചിപ്പിച്ചത്. ആനയുടമ ഓമനക്കുട്ടന്‍ മൂന്ന് മാസംമുമ്പ് കൊമ്പ് മുറിക്കാന്‍ വനം വകുപ്പിന് നല്‍കിയ അപേക്ഷയ്ക്ക് അനുമതി ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ ലോക്ഡൗണില്‍ കുരുങ്ങി. ഇതോടെ കൊച്ചയ്യപ്പന്‍ ദുരിതത്തിലായി സ്വസ്ഥമായി തീറ്റയെടുക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയാതെയായി.
ആനയുടെ അവസ്ഥ വാര്‍ത്തയായതോടെ എറണാകുളത്തുനിന്ന് കൊമ്പ് മുറിച്ചുമാറ്റാനുള്ള വിദഗ്ധരെ സ്ഥലത്തെത്തിക്കുകയായിരുന്നു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അധികൃതര്‍ ഇടപെട്ട് എറണാകുളത്തുനിന്ന് കൊമ്പ് മുറിച്ചുമാറ്റാനുള്ള വിദഗ്ധനെയും ഫോറസ്റ്റ് വെറ്ററിനറി സര്‍ജനെയുമടക്കം സ്ഥലത്തെത്തിച്ചു. കൊല്ലം സബ് ജഡ്ജി സുനിത ചിറക്കടവ് മേല്‍നോട്ടത്തില്‍ ആറിഞ്ചോളം നീളത്തില്‍ ഇരുകൊമ്ബുകളും മുറിച്ചുമാറ്റി. വളര്‍ന്നു കൂട്ടിമുട്ടിയ കൊമ്ബുകളുടെ അഗ്രങ്ങള്‍ മുറിച്ചുമാറ്റിയതോടെ ഇനി കൊച്ചയ്യപ്പന് തലയെടുപ്പോടെ നിവര്‍ന്നുനിന്ന് തീറ്റയെടുക്കാം.
"
https://www.facebook.com/Malayalivartha



























