കേരളത്തിലെ പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍; മടക്ക് യാത്ര ഉടനുണ്ടാകില്ല; കേരളത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്ന കേന്ദ്ര നിലപാടാണ് തിരിച്ചടിയായിരിക്കുന്നത്

പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ തിരികെ എത്തിക്കാനുള്ള സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ല. കര്‍ശന ഉപാധികളോടെയായിരിക്കും പ്രവാസികള്‍ മടങ്ങിയെത്തുക. മടങ്ങിയെത്തുന്നവരുടെ പട്ടികയില്‍ കേന്ദ്ര പട്ടികയിലുള്ളത് രണ്ടരലക്ഷം പേര്‍ മാത്രമാണ്. അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും വിസ കാലാവധി കഴിഞ്ഞവരെയും മാത്രം നാട്ടിലെത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
അതേസമയം പ്രവാസികളുടെ ഒഴിപ്പിക്കല്‍ ദൗത്യം ആദ്യം തുടങ്ങുന്നത് മാലിയിയിലാണെന്നാണ് വിവരങ്ങള്‍. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലിയില്‍ നിന്ന് കൊച്ചിയിലെത്തിക്കും.കപ്പല്‍ മാര്‍ഗമാണ് ഇവരെ കൊച്ചിയില്‍ എത്തിക്കുക. ഇവരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയര്‍ തയ്യാറാക്കി കഴിഞ്ഞു. കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ കൊറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം.പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്നുള്ള മടക്ക യാത്രയ്ക്ക് ഉള്ള ചെലവും പ്രവാസി വഹിക്കണം. മാലിയില്‍ നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ചീഫ് സെക്രട്ടറി ടോം ജോസും ആയി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചര്‍ച്ച നടത്തിയിരുന്നു.ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ആണ് മടങ്ങാന്‍ ഉള്ള പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കം ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആണ് പട്ടിക തയ്യാര്‍ ആക്കുക.
https://www.facebook.com/Malayalivartha



























