ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന്റെ രണ്ടാം ഗഡുവായ 500 രൂപ വിതരണം ആരംഭിച്ചു...

ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന്റെ രണ്ടാം ഗഡുവായ 500 രൂപ വിതരണം തുടങ്ങി. കോവിഡിന്റെ പശ്്ടാത്തലത്തില്‍ തിരക്കൊഴിവാക്കാനായി അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തിലായിരിക്കും ബാങ്കുകളില്‍ നിന്ന് പണംനല്‍കുക. പണം പിന്‍വലിക്കുന്നത് സംബന്ധിച്ച് എസ്ബിഐ വിശദമായ മാര്‍ഗരേഖതന്നെ തയ്യാറാക്കിയിട്ടുണ്ട്. പൂജ്യം, ഒന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ന് പണം പിന്‍വലിക്കാം.
അഞ്ചിന് 2, 3. മെയ് ആറിന് 4, 5. എട്ടിന് 6, 7. 11-ന് 8, 9 എന്നീ തിയതികളിലായിരിക്കും പണം നല്‍കുക. ഈ തുക ഉടന്‍ പിന്‍വലിച്ചില്ലെങ്കിലും അക്കൗണ്ടുകളില്‍ സുരക്ഷിതമായിരിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും ബാങ്കുകളുടെ ശാഖകളില്‍നിന്നും എടിഎമ്മുകളില്‍നിന്നും പണംപിന്‍വലിക്കാന്‍ കഴിയുക. ശാഖകളിലെത്തി പണംപിന്‍വലിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത എടിഎമ്മുകള്‍ ഇതിനായി വിനിയോഗിക്കാം.
ഏത് ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണംപിന്‍വലിക്കുന്നതിന് നിരക്കൊന്നും ഈടാക്കുകയില്ല. ആദ്യ ഗഡുവായ 500 രൂപവീതം 20.5 കോടി സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലാണ് വരവുവെച്ചത്.
https://www.facebook.com/Malayalivartha



























