അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികള്‍ എത്തിത്തുടങ്ങി; അതിര്‍ത്തിയിലെത്തുന്നവര്‍ക്ക് പ്രത്യേക വാഹനം ഒരുക്കില്ലെന്ന് റവന്യൂമന്ത്രി

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ കേരളത്തിലേക്ക് എത്തിതുടങ്ങിയതായി റിപ്പോർട്ട് .ആറ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങിയത് . ഇലക്ട്രോണിക് പാസുകള്‍ ലഭിച്ചവരാണ് ഇപ്പോൾ എത്തുന്നത്.
കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റ്, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ്, കാസര്‍ഗോഡ് തലപ്പാടി ചെക്ക് പോസ്റ്റ്, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ആളുകള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയത്.
അതെ സമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും വാഹന സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്ക് വാഹനം വിളിച്ചോ എത്തണമെന്നും മന്ത്രി പറഞ്ഞു. .
എന്നാല്‍ സംസ്ഥാനത്ത് പുറത്തുള്ള സൈനികര്‍ക്കും കുടുംബത്തിനും നാട്ടിലേക്ക് എത്താന്‍ പ്രത്യേക പരിഗണന നല്‍കും. സര്‍ക്കാരിനെ നേരിട്ട് ബന്ധപ്പെട്ടാല്‍ അതിനുള്ള നടപടികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























