ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അബദ്ധപഞ്ചാംഗമാക്കി അട്ടിമറിക്കാന്‍ ശ്രമിച്ചത് സി പി എം സഖാക്കളോ? ഓര്‍ഡിനന്‍സ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കിയത് വിശ്വസ്തരായ ജീവനക്കാരെ വിളിച്ചു വരുത്തി

ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അബദ്ധപഞ്ചാംഗമാക്കി അട്ടിമറിക്കാന്‍ ശ്രമിച്ചത് സി പി എം സഖാക്കളോ? കോടതിയില്‍ പോയാല്‍ റദ്ദാക്കപ്പെടാനുള്ള പഴുതുകള്‍ ഒരുക്കിവച്ച് ഓര്‍ഡിനന്‍സ് പുറത്തു കൊണ്ടു വന്നത് സെക്രട്ടേറിയറ്റിലെ ബഹുഭൂരിപക്ഷം വരുന്ന സി പി എം അനുഭാവികളായ ജീവനക്കാരാണെന്ന് പ്രതിപക്ഷ ജീവനക്കാരില്‍ നിന്നും വിവരം ലഭിച്ചു.
ശമ്പള ഓര്‍ഡിനന്‍സ് സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നമായതിനാല്‍ അത് തയ്യാറാക്കിയത് നിയമവകുപ്പിലെ മുന്തിയ നേതാക്കള്‍ തന്നെയാണ്. അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. രാത്രിയാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. വിശ്വസ്തരായ ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ഓര്‍ഡിനന്‍സ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കിയത്.
1950 ലെ കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എന്ന് തുടങ്ങുന്ന ഓര്‍ഡിനന്‍സില്‍ അങ്ങനെയൊരു നിയമമില്ലെന്ന് കണ്ടെത്തിയത് സംഗതി പുറത്തു വന്ന ശേഷമാണ്. 2005 ലാണ് ദുരന്ത നിവാരണ ഓര്‍ഡിനന്‍സ് കേരളം പാസാക്കിയത്. സുനാമിയെ തുടര്‍ന്നായിരുന്നു അത്. അന്ന് സര്‍വീസിലുള്ള പലരും ഇന്നും റവന്യുസര്‍വീസിലുണ്ട്. അവരാരും അക്കാര്യം ഓര്‍ത്തുമില്ല. ഓര്‍ക്കാത്തതാണോ അതോ മനപൂര്‍വം മറന്നതാണോ എന്ന സംശയവും മുഖ്യമന്ത്രിക്കുണ്ട്.
പിന്നീട് 2005 എന്ന് തിരുത്തി. ഇത് ഒപ്പിട്ടത് നിയമസെക്രട്ടറിയാണ്. ഗവര്‍ണര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് നിയമസെക്രട്ടറിക്ക് തിരുത്തി ഇറക്കാന്‍ അധികാരമില്ല. ശമ്പളം പിടിക്കേണ്ടാത്ത വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട ഇളവുകളെ കുറിച്ച് ഓര്‍ഡിനന്‍സിന്‍ പരാമര്‍ശം ഉണ്ടായിരുന്നില്ല. ഇത് തിരുത്തിയത് ധനവകുപ്പാണ്.അതും അധികാരമില്ലാത്ത കാര്യം.
ഭരണഘടനയുടെ 300 എ പ്രകാരം സംരക്ഷിക്കപ്പെടുന്ന ശമ്പളത്തിന് മുന്‍ കാല പ്രാബല്യം നല്‍കി നിയമം ഉണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം പിടിക്കുമെന്നാണ് ഓര്‍ഡിനന്‍സിലുള്ളത് .
നിയമവകുപ്പിലെ ഒരു വലിയ വിഭാഗം ജീവനക്കാര്‍ പ്രളയത്തിന് ശമ്പളം നല്‍കിയതാണ്. കഴിഞ്ഞ ഡിസംബറിലാണ് അതു പിടിച്ചു തീര്‍ന്നത്. അതിന്റെ വൈരാഗ്യം ജീവനകാര്‍ക്കുണ്ട്.
എത്രയും വേഗം ഹൈകോടതിയില്‍ പോയി സ്റ്റേ വാങ്ങാന്‍ പ്രതിപക്ഷ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ഭരണ പക്ഷ യൂണിയന്‍ ആണെന്നാണ് ലഭിക്കുന്ന വിവരം.ഏതായാലും മുഖ്യമന്ത്രി സംഭവത്തെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. കപ്പലിലെ കള്ളനെ പിടിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha



























