ആലപ്പുഴ ദേശീയപാതയില്‍ കരുവാറ്റയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം... വീട്ടില്‍ നിന്നും ഓഫീസിലേക്കുള്ള യാത്രാമധ്യേ ബിനു സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

ദേശീയ പാതയില്‍ കരുവാറ്റയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തണ്ണീര്‍മുക്കം ചിറയില്‍പറമ്പില്‍ ബിനു ഗോപാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം കളക്ട്രേറ്റ് ഉദ്യോഗസ്ഥനാണ് ബിനു. വീട്ടില്‍ നിന്നും ഓഫീസിലേക്കുള്ള യാത്രാമധ്യേ രാവിലെ ആറോടെ പാലുമായി വന്ന മിനി ലോറിയുമായി ബിനു സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
"
https://www.facebook.com/Malayalivartha



























