വയനാടിന്റെ ചുരം കയറിയ ഒരു കൊട്ടാരത്തിന്റെ കാഴ്ചകളും വിശേഷങ്ങളും....വയനാടിന്റെ അഭിമാനമായി തലയെടുപ്പോടെ അറയ്ക്കൽ ജോയിയുടെ സ്വപ്നം ..കേരളത്തിലെ ഏറ്റവും വലിയ വീട്...

വയനാടിന്റെ ചുരം കയറിയ ഒരു കൊട്ടാരത്തിന്റെ കാഴ്ചകളും വിശേഷങ്ങളും പറഞ്ഞറിയിക്കാൻ വിഷമമാണ് ... വീട് എന്ന പേരിട്ട് ഈ വലിപ്പത്തെ ചെറുതാക്കി കളയാനുമാകില്ല ..അതെ , അറയ്ക്കൽ ജോയ് എന്ന നന്മ മരത്തെ കേവലം മനുഷ്യത്വം എന്ന് വിശേഷിപ്പിക്കാൻ ആകാത്തത് പോലെ , ഈ വീടും വ്യത്യസ്തം....
'എൻറെ നാടിന് എന്തെങ്കിലും ഒരു ദുരന്തം സംഭവിച്ചാൽ എന്റെ നാട്ടുകാർക്ക് ഒന്നിച്ചു കൂടാൻ കഴിയുന്ന ഒരിടമായിരിക്കണം എന്റെ വീട് ' എന്ന് പറഞ്ഞ ആ വലിയ മനസ്സിന്റെ പ്രതിഫലനം ഈ വീടിന്റെ ഓരോ മുറികളിലുമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ നാട്ടുകാർക്ക് അഭയകേന്ദ്രമായി മാറിയതാണ് ഈ കൊട്ടാരം
വയനാട്ടിൽ നിന്നും ഗൾഫിലെത്തി വിയർപ്പൊഴുക്കി സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ തന്റെ ജീവിതത്തത്തിന്റെ മുതൽക്കൂട്ടായിരിക്കണം ഈ വീട് എന്നാണു ജോയ് അറക്കൽ ആഗ്രഹിച്ചത് .അറയ്ക്കൽ പാലസ് എന്ന വീട് ഒരുക്കാനുള്ള നിയോഗം ഈശ്വരനിശ്ചയം പോലെ തന്നെ തേടി എത്തിയതാണെന്ന് അറയ്ക്കൽ പാലസ് രൂപകൽപന ചെയ്ത ജാബിർ ബിൻ അഹമ്മദ് എന്ന കോഴിക്കോട്ടുകാരൻ പറയുന്നു...
എൻറെ കുടുംബം ഒരു കൂട്ടുകുടുംബവ്യവസ്ഥയിൽ നിലനിൽക്കുന്നതാണ്. അച്ഛൻ, അമ്മ, ഞാനും എൻറെ അനിയനും, ഞങ്ങൾ രണ്ടു പേരുടെ കുടുംബം.. എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ ഉതകുന്ന തരത്തിലുള്ള വീടായിരിക്കണം' എന്നാണ് ആദ്യം തന്നെ അദ്ദേഹം പറഞ്ഞത് ..കൂട്ടുകുടുംബ വ്യവസ്ഥിതി പോയിട്ട് സ്വന്തം അച്ഛനമ്മമാരെപോലും ഉപേക്ഷിക്കുന്ന ഈ കാലത്ത് അറക്കൽ ജോയിയുടെ വാക്കുകൾ ജാബിർ ബിൻ അഹമ്മദിന് അദ്‌ഭുതമായിരുന്നു
നിരവധി തൊഴിലാളികൾക്ക് ജോലിലഭ്യമാകുന്ന അവരുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്ക് കാരണമായി തീരുന്ന ധർമപ്രവൃത്തിയായാണ് അദ്ദേഹം വീടുപണിയെ കണ്ടത്..ആദ്യ രൂപകല്പനയിൽ തന്നെ ജോയേട്ടന് വീടിന്റെ ഡിസൈൻ ഇഷ്ടമായി .ഡിസൈൻപൂർത്തിയായപ്പോൾ കൊട്ടാരസദൃശ്യമായ ഭവനമാണ് ഒരുങ്ങിയത്
വയനാട് മാനന്തവാടിയിൽ 45000 ചതുരശ്രയടിയിൽ കൊളോണിയൽ ശൈലിയിലാണ് ഈ വലിയ വീടിന്റെ രൂപകൽപന. പുറമേ നിന്നുള്ള കാഴ്ചകളില്‍ നിന്നു തന്നെ വീടിന്റെ രൂപഭംഗി വ്യക്തമാണ്. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്.പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കല്‍ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്
പ്രധാന ഹാളിന് 26 മീറ്റർ നീളമുണ്ട്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളാണ് . മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢി നിലത്ത് വിരിയുന്നു . കൂട്ടുകുടുംബത്തിന്റെ സമൃദ്ധി ഏറെ ഇഷ്ടമായിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാം ഒത്തുകൂടാനുള്ള ഇടങ്ങളെല്ലാം വേണ്ടുവോളം ഒരുക്കിയിട്ടുണ്ട് ഈ അകത്തളത്തില്‍..താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയില്‍ അഞ്ചും കിടപ്പുമുറികളാണ് വീട്ടിലുള്ളത്
വീട് എന്ന വാക്കില്‍ അറയ്ക്കല്‍ പാലസിനെ ഒതുക്കാനാകില്ല...പാർക്കാനുള്ള ഇടത്തിനപ്പുറം ഒരു ദേശത്തിന്റെ തന്നെ അഭിമാനസ്തംഭമായി മാറിക്കഴിഞ്ഞ കാഴ്ചയാണ് കഴിഞ്ഞ പ്രളയകാലത്ത് നാം കണ്ടത്...വയനാടിന്റെ അഭിമാനമായി തലയെടുപ്പോടെ അറയ്ക്കൽ ജോയിയും അദ്ദേഹത്തിന്റെ സ്വപ്നവും തലയുയർത്തി നിൽക്കും ..
https://www.facebook.com/Malayalivartha



























