Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

"ഒരിന്ത്യ, ഒരു പെൻഷൻ " അഥവാ എല്ലാവർക്കും തുല്യപെൻഷൻ എന്ന ആശയം ജനങ്ങൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്നു...നല്ലൊരു നാളെക്കു വേണ്ടി നമുക്ക് ഈ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളാവാം...... ഈ ആശയത്തോട് നിങ്ങൾ ക്ക് യോജി പ്പുണ്ടെങ്കിൽ ഈ പോസ്റ്റ്‌ പരമാവധി ആളുകളിൽ എത്തിക്കുമല്ലോ..??

04 MAY 2020 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

"ഒരിന്ത്യ, ഒരു പെൻഷൻ " അഥവാ എല്ലാവർക്കും തുല്യപെൻഷൻ എന്ന ആശയം ജനങ്ങൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്നു,.സാർവത്രിക പെൻഷൻ എന്ന ആവശ്യകതയിൽ ഊന്നിയാണ് ഈ മുദ്രാവാക്യം ...

ഇടയ്ക്കിടെ ഉണ്ടാവുന്ന സാമ്പത്തിക മാന്ദ്യത്തിന് ഏക പരിഹാരം കൂടിയാണ് സാർവ്വത്രിക പെൻഷൻ എന്നും വിലയിരുത്തുന്നു .. അതായത് എല്ലാവർക്കും ഒരേ പെൻഷൻ എന്നത് സോഷ്യലിസത്തിന്റെ പ്രതീകമായി മാറുന്നു. സി പി എം കാലാകാലങ്ങളായി പറയുന്നതും ഇത് തന്നെയാണ് ...സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം ..ഈ പറയുന്ന തുല്യത നൽകുന്നതാണ് ഒരു പെൻഷൻ പദ്ധതി

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നൽകുന്ന സംവിധാനമാണ് സാർവ്വത്രിക പെൻഷൻ. ഇതിൽ സർക്കാർ ജീവനക്കാരrനെന്നോ കർഷകൻ എന്നോ കർഷക തൊഴിലാളി എന്നോ മത്സ്യ തൊഴിലാളി എന്നോ കച്ചവടക്കാരനെന്നോ മുൻ ജനപ്രതിനിധി എന്നോ മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫ് എന്നോ മുൻ മന്ത്രി എന്നോ ഉള്ള വേർതിരിവ് ആവശ്യമില്ല...... 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാൻ ആവശ്യമായ പെൻഷൻ ഉറപ്പാക്കേണ്ടത് ഏതൊരു പുരോഗമന സർക്കാറിന്റെയും ഉത്തരവാദിത്വമാണ്.

സർവ്വീസിൽ ഇരിക്കുമ്പോൾ ഓരോ ജീവനക്കാരും ചെയ്യുന്ന ജോലികൾ വ്യത്യസ്തമായതിനാലാണ് വ്യത്യസ്ത സ്ക്കെയിലിൽ ശമ്പളം നൽകിയത്. ഒരു ജീവനക്കാരൻ ഒരു പബ്ലിക് സർവ്വന്റ് ആയതുകൊണ്ടാണ്, ജനങ്ങളുടെ നികുതി പണമുപയോഗിച്ച് ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന് ശബളം നൽകുന്നത്.

എന്നാൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കുന്നതോടെ പബ്ലിക് സർവ്വന്റ് അല്ലാതാവുന്നു.... പിന്നീട് പൊതുജനത്തിന് വേണ്ടി അദ്ദേഹം ഒരു ജോലിയും ഒരു സേവനവും ചെയ്യുന്നില്ല. അതുകൊണ്ട് വ്യത്യസ്ത സ്ക്കെയിലിലുള്ള പെൻഷനും നൽകേണ്ട അവശ്യമില്ല..

ഒരാൾ സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നതിന് മുമ്പെ തന്നെ അദ്ദേഹത്തിന്റെ മക്കൾക്ക് പ്രായപൂർത്തിയാവുകയും ജോലി നേടുകയും ഒക്കെ ചെയ്തിട്ടുണ്ടാവും... അതുകൊണ്ട് പെൻഷൻകാരനെയല്ലാതെ, അദ്ദേഹത്തിന്റെ കുടുംബത്തെയും കൂടി പുലർത്താനുള്ള പെൻഷൻ ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നൽകുന്ന നിലവിലെ വ്യവസ്ഥിതി മാറിയേ തീരൂ..

സർക്കാർ നൽകുന്ന കണക്കനുസരിച്ച് 34,93,684 പേരാണ് കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരായിട്ടുള്ളത്. ഇവരിൽ ഭൂരിപക്ഷവും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകലെ നിൽക്കുന്നവരാണ് ...സർക്കാർ നിലവിൽ നൽകുന്ന ക്ഷേമപെൻഷൻ കേന്ദ്ര വിഹിതം ഉൾപ്പെടെ പ്രതിമാസം 13 00 രൂപയാണ്. ഇത് മരുന്ന് വാങ്ങാൻ പോലും തികയില്ല..അതാണ് ഈ മുദ്രാവാക്യത്തിന്റെ കാതൽ

നിലവിലുള്ള എല്ലാ ക്ഷേമപെൻഷൻകാർക്കും കൂടി പ്രതിമാസം സർക്കാർ ചിലവഴിക്കുന്നത്, 419 കോടി രൂപയാണെങ്കിൽ 3,97,448 സർവ്വീസ് പെൻഷൻകാർക്ക് മാത്രം ഒരു മാസം പെൻഷൻ നൽകാൻ ചിലവഴിക്കുന്നത് 2018 കോടി രൂപയാണ്.

അതായത് ഒരാൾക്ക് പ്രതിമാസം ശരാശരി 50733 രൂപ ! കേരളത്തിലെ 32 ലക്ഷം പ്രായമായവർ വെറും 1300 രൂപയിൽ ജീവിക്കുമ്പോൾ മറുവശത്ത് 390000 പേർ ജീവിക്കുന്നത് ശരാശരി 50000 രൂപയിൽ ..ഈ വ്യത്യാസമാണ് തുടച്ചുമാറ്റേണ്ടത്

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10000 രൂപ വീതം പെൻഷൻ നൽകാൻ ആകെ വേണ്ടത്
പ്രതിമാസം 3891കോടി രൂപയാണ്. ഇപ്പോൾ ചെലവഴിക്കുന്ന 2500 കോടിയുടെ കൂടെ 1500 കോടി കൂടെ ചേർത്താൽ ഈ നാട്ടിലെ ദാരിദ്രം തുടച്ചുനീക്കാം ..

നിലവിൽ സർവ്വീസ് പെൻഷനും ക്ഷേമ പെൻഷനും മുൻജനപ്രതിനിധികൾക്കും മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫിനും പെൻഷൻ നൽകാൻ ചിലവഴിക്കുന്ന തുകയും, അതിന്റെ കൂടെ സർക്കാർ അനാവശ്യമായി ചിലവഴിക്കുന്ന തുകയും കൂടി ഉൾപ്പെടുത്തി 60 വയസ്സ് കഴിഞ്ഞ 3891132 പേർക്ക് പ്രതിമാസം 10000 രൂപ വെച്ച്, യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പ്രതിമാസം 10000 രൂപവീതം പെൻഷൻ നൽകാൻ സാധിക്കും.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവസാനിപ്പിച്ചതോടെ പെൻഷൻ പോലും ഉറപ്പില്ലാതായ ഉദ്യോഗസ്ഥരിൽ മഹാഭൂരിപക്ഷത്തിനും സാർവ്വത്രിക പെൻഷൻ ഒരു അനുഗ്രഹമായി മാറുകയും ചെയ്യും.

നിലവിലുള്ള സ്റ്റാറ്റുട്ടറി സർവീസ് പെൻഷൻ പ്രകാരം വൻ തുക പെൻഷൻ വാങ്ങിക്കുന്നവരുടെ പെൻഷൻ തുകയിൽ, വലിയൊരു ശതമാനം കമ്പോളത്തിൽ ഇറങ്ങാതെ നിഷ്ക്രിയമാക്കപ്പെടുകയാണ്.

ആവറേജ് 50000 രൂപ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിഭാഗവും ആ പണത്തിന്റെ സിംഹഭാഗവും ബാങ്കിലും മറ്റും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്... ആ പണം പൊതു വിപണിയിലേക്ക് തിരിച്ചു വരാതെ നിഷ്ക്രിയമാവുന്നു.... പണം വിനിമയം ചെയ്യപ്പെടാത്തത് കൊണ്ട് സമ്പ ത് വ്യവസ്ഥയിൽ വീണ്ടും വീണ്ടും തകർച്ച ഉണ്ടാവുന്നു....

എന്നാൽ 10000 രൂപ നിരക്കിൽ 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ആയി നൽകുമ്പോൾ ആ തുക മുഴുവനായും കമ്പോളത്തിൽ വിനിമയം ചെയ്യപ്പെടുകയും കമ്പോളത്തെ ചലിപ്പിക്കുകയും ചെയ്യുമ്പോൾ അതുവഴി വ്യാപാരമാന്ദ്യത്തെ മറികടക്കാൻ കഴിയും.

ഒരു സാധാരണക്കാരന് മാസം 10000 രൂപ കയ്യിൽ കിട്ടിയാൽ ഉടനെ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും മാർക്കറ്റിൽ നിന്ന് മത്സ്യവും നാട്ടിലെ ജൗളിക്കടയിൽ നിന്നും തുണിയും വാങ്ങി ഓട്ടോറിക്ഷ വിളിച്ചാണ് വീട്ടിലേക്ക് പോകുക. അങ്ങനെ കിട്ടിയ പണം മുഴുവൻ ഒരാഴ്ച കൊണ്ട് മാർക്കറ്റിൽ ചിലവഴിക്കുമ്പോൾ കമ്പോളം ചലനാത്മകമാവും.

അതോടൊപ്പം ചിലവഴിക്കുന്ന തുകയുടെ ഏകദേശം 30% നികുതിയായി വീണ്ടും ഗവണ്മെന്റിന് തന്നെ തിരിച്ചുചെല്ലും.... ഗവണ്മെന്റ് വരുമാനം വീണ്ടും വർധിക്കും...
സാർവത്രിക പെൻഷൻ നൽകാൻ തുടക്കത്തിൽ അനുഭവപ്പെടാവുന്ന ബുദ്ധിമുട്ടിന് , എത്രയും പെട്ടെന്ന് പരിഹാരം കാണാൻ സർക്കാരിന് കഴിയുകയും ചെയ്യും.. ..

ഇപ്പോൾ, വരവും ചിലവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാധാരണക്കാരന്റെ കുടുംബങ്ങളിൽ പ്രായമായവർ ഒരു ബാധ്യതയായി മാറുകയാണ്. അതു കൊണ്ട് പ്രായമായവരെ പെരുവഴിയിലും വൃദ്ധസദനങ്ങളിലും നടതള്ളുന്ന പ്രവണതയും കേരളത്തിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു 

എന്നാൽ പ്രായമായ രക്ഷിതാക്കൾക്ക് പ്രതിമാസം 10000 രൂപ പെൻഷൻ ലഭിക്കാൻ തുടങ്ങിയാൽ രക്ഷിതാക്കളെ സംരക്ഷിക്കാൻ മക്കൾ തയ്യാറാവുക തന്നെ ചെയ്യും. ഇത് കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല....

പെർണംയും മക്കളെ ആശ്രയിച്ചു കഴിയുന്ന വൃദ്ധജനകളെ സഹായിക്കാൻ ഈ നടപടി സഹായിക്കും .. അധിക ബാധ്യതയില്ലാതെ സമീപ ഭാവിയിൽ തന്നെ സാർവ്വത്രിക പെൻഷൻ നടപ്പിലാക്കാൻ നമുക്ക് കഴിയും. അതിന് ഇച്ഛാശക്തിയുള്ള ഒരു പ്രസ്ഥാനവും ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്.

കേരളത്തിലെ സാമ്പത്തിക മാന്ദ്യം മാറണമെങ്കിൽ ഈ മുദ്രാവാക്യം അനുസരിച്ചേ പറ്റൂ ..ഇതിനു തടസ്സമായി നിൽക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരുടെ കംപയറബിൾ കാറ്റഗറിയാണ് ..കേരളത്തിൽ പ്രവർത്തിക്കുന്ന ഐ എ എസ് കാഡറുകളിൽ ഉള്ളവർക്ക് കേന്ദ്ര തലത്തിൽ ഏകീകൃത ശമ്പളവും പെൻഷനുമാണ് .

വ്യത്യസ്ത തലത്തിലുള്ള വിവിധ വിഭാഗക്കാർ ഇവരിലുണ്ട് .ഇവരെ ഏകോപിപ്പിക്കുന്നത് എളുപ്പമല്ല മാനുഷഹ്‌യാന്റെ ആയുസ്സിൽ ഉണ്ടായ വർധനയും പെൻഷൻ നൽകുന്നതിന് തിരിച്ചടിയാണ് . അതുകൊണ്ടുതന്നെ കോൺട്രിബിയൂറ്ററി പെൻഷൻ എന്ന വ്യവസ്ഥയിലേക്ക് ഭൂരിഭാഗവും മാറിക്കഴിഞ്ഞു.

യു ഡി എഫ് സർക്കാർ പിന്തുടർന്ന ഇതിനെ നഖശിഖാന്തം എതിർത്തത് എൽ ഡി എഫ് സർക്കാരാണ്. എന്നാൽ ഇതുവരെ സ്റ്റാറ്റിയൂട്ടറി പെൻഷൻ തിരിച്ചു കൊണ്ടുവരാൻ എൽ ഡി എഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല

സാർവത്രിക പെൻഷൻ എന്ന ഈ ആശയം കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇവിടെയുള്ള വൃദ്ധ ജനങ്ങൾക്ക് എല്ലാം ജീവിക്കാനുള്ളത് ലഭിക്കണം എന്നത് അവരുടെ ന്യായമായ ആവശ്യമാണ് ..അതിന് വേണ്ടി മാറണം കേരളം, മാറ്റണം കേരളത്തെ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (6 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (7 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (7 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (12 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (13 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (13 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (13 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (13 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (13 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (13 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (14 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (14 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (14 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (17 hours ago)

Malayali Vartha Recommends