സംസ്ഥാനത്തെ ഇളവുകളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം; കടതുറക്കാന്‍ സംസ്ഥാനം പൂട്ടിച്ച് പോലീസ്; കോഴിക്കോട് വ്യാപാരികളെ പൊലീസ് തടഞ്ഞു;

സംസ്ഥാനത്ത് ഇളവുകള്‍ സംബന്ധിച്ച് വലിയ ആശയകുഴപ്പമാണ് നിലനില്‍ക്കുന്നത്. മുഖ്യമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ച ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഉത്തരവായി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇത് വ്യക്തമാക്കി. മദ്യശാലകള്‍ തുറക്കില്ലെന്നും ഗ്രീന്‍ സോണില്‍ പൊതുഗതാഗതം അനുവദിക്കില്ലെന്നും തുടങ്ങി നിരവധി കാര്യങ്ങളില്‍ കേരളത്തില്‍ പ്രത്യേക നിയന്ത്രണമുണ്ട്.
അതേസമയം കടകള്‍ തുറക്കുന്നത്, ഏതൊക്കെ വാഹനങ്ങള്‍ നിരത്തിലിറക്കാം, ഒറ്റ - ഇരട്ട അക്ക വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ഇക്കാര്യങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 30000 പേര്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിലേക്ക് തിരിച്ചെത്തിയെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഒരു ദിവസം 12500 പേര്‍ക്കാണ് കേരളത്തിലേക്ക് വരാന്‍ അനുവാദം ഉള്ളത്. എന്‍ഒസി നിര്‍ബന്ധമാണ്. ആറ് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴിയാണ് ആളുകളെ കേരളത്തിലേക്ക് കടത്തിവിടുന്നത്.
കോഴിക്കോട് കടകള്‍ തുറക്കുന്നതിലും അതിര്‍ത്തി കടന്നെത്തുന്നതിലും ആശയക്കുഴപ്പം തുടരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളെ പൊലീസ് തടഞ്ഞു. ഒറ്റപ്പെട്ട, ജനത്തിരക്ക് കുറവുള്ള ഇടങ്ങളില്‍ തുറക്കാമെന്നാണ് പൊലീസ് നിലപാട്. റെഡ് സോണായ കോട്ടയത്തെ റോഡുകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. പല കടകളും തുറന്നു. അതേസമയയം, ഇളവുകള്‍ ഉത്തരവിലില്ലെന്ന് സൂചിപ്പിച്ച് ചീഫ് സെക്രട്ടറിയും രംഗത്തെത്തി. വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാളയാര്‍, മുത്തങ്ങ ചെക്പോസ്റ്റുകള്‍ വഴി മലയാളികള്‍ എത്തുന്നു. വാളയാറില്‍ ഇരുപത്തഞ്ചിലേറെ ഏറെ വാഹനങ്ങളെത്തി. കര്‍ശന പരിശോധനകളാണ് അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധനയ്ക്കും തുടര്‍നടപടികള്‍ക്കും വയനാട് മുത്തങ്ങ ചെക്പോസ്റ്റിലും സജ്ജീകരണം ഏര്‍പ്പെടുത്തി. മൈസൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളുടെ സംഘം മുത്തങ്ങയിലേക്ക് എത്തും.അതേസമയം
അതിര്‍ത്തി കടക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കുമളി വഴി യാത്ര വൈകുകയാണ്
യാത്രക്കാരുടെ വിവര ശേഖരണത്തിനും പരിശോധനയ്ക്കും വാളയാറില്‍ പതിനാറു കൗണ്ടറുകള്‍ ക്രമീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മൂവായിരം പേര്‍ ഇന്ന് എത്തുമെന്നാണ് സൂചന. യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും ക്രമീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























