ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി; എന്‍.ജി.ഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്

ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനെതിരായാണ് ഹർജി. കഴിഞ്ഞമാസമാണ് ഗവർണർ ഓർഡിനൻസ് ഒപ്പിട്ടത്. തുക എപ്പോൾ തിരിച്ചു നൽകണമെന്ന് 6 മാസത്തിനുള്ളിൽ തീരുമാനിക്കും. സർക്കാരിനോടു വിശദീകരണം ചോദിക്കുകയോ നിയമോപദേശം തേടുകയോ ചെയ്യാതെയാണു ഗവർണർ ഓർഡിനൻസ് അംഗീകരിച്ചത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി രണ്ടു മാസത്തെ സ്‌റ്റേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതെരെ അപ്പീല്‍ പോയാല്‍ വൈകുമെന്നതിനാല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു.
ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ജീവനക്കാരുടെ സംഘടന ഹരജി നല്‍കിയത്.
പൊതുമേഖല, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാവും. ഇതോടെയാണ് എന്‍.ജി.ഒ അസോസിയേഷനും എന്‍.ജി.ഒ സംഘവും കോടതിയെ സമീപിച്ചത്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ഒപ്പിട്ടതോടെ ഇത് നിയമമായി. തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി.
25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷെ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളമാണ് മാറ്റി വെക്കുക.ഓര്‍ഡിനന്‍സ് നടപടിക്രമം തീര്‍ന്നിട്ടാകും ശമ്പളം വിതരണം ചെയ്യുക. ശമ്പളം തിരിച്ചുതരുന്നത് ആറ് മാസത്തിനകം തീരുമാനിച്ചാല്‍ മതി.
https://www.facebook.com/Malayalivartha



























