മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍ രംഗത്ത്

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴും താല്പര്യമില്ലെന്ന രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സൗകര്യങ്ങളും സാഹചര്യവുമൊരുക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേരള മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. ബസ് അടക്കമുള്ള സൗകര്യങ്ങരുക്കി അവരെയെല്ലാം നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ നാടുകളില്‍ എത്തിക്കാന്‍ ട്രയിനുകള്‍ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. കാലിയായി തിരികെ വരുന്ന ട്രെയിനുകളില്‍ അവിടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാം. എന്നാല്‍ കൃത്യസമയത്ത് അത്തരം സാധ്യതകളും കേരളം ഉപയോഗിച്ചില്ല. ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പെടുത്തുന്നതിന് റെയില്‍വേയുമായി ചര്‍ച്ച നടത്തണം. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി ബസ്സുകളും കേരളം ഏര്‍പ്പെടുത്തണം. സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ശരിയായ ഇടപെടല്‍ നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ സ്വന്തം നിലയ്ക്ക് അതിര്‍ത്തിയിലെത്തിയാല്‍ ഞങ്ങള്‍ അതിര്‍ത്തി കടത്തി വിട്ടുകൊള്ളാം എന്ന നിലപാട് സര്‍ക്കാറിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെത്തുന്നവര്‍ പരിശോധനകള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായത് ഇന്ന് കാണാനായി. കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ അടുത്തുള്ള സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മലയാളികളുള്ളത്. ഇവരെ നാട്ടിലെത്തിക്കാന്‍ ബസ്സുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. ഇതിനുള്ള ഒരു ശ്രമവും കേരളം നടത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ കേരളത്തിലേക്കുള്ള മടക്കം സംബന്ധിച്ച കേരളത്തിന്റെ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്.
https://www.facebook.com/Malayalivartha



























