ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രശാന്തിനെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രശാന്തിനെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 11 വരെയാണു കസ്റ്റഡി കാലാവധി .സംഗീതം പഠിച്ച്, കീബോർഡും പാട്ടുമായി നടന്ന പ്രശാന്ത് യുവതിയെ കൊന്നുകുഴിച്ചിട്ടെന്ന വാർത്ത രാമനാഥപുരത്തെ ഞെട്ടിചിരുന്നു . അധികമാരോടും സംസാരിക്കാത്ത സൗമ്യനായ ചെറുപ്പുക്കാരൻ എന്നാണ് സമീപവാസികളുടെ അഭിപ്രായം.
കഴിഞ്ഞ വ്യാഴാഴ്‍ച രാവിലെയാണ് അയൽവാസികൾ കൊലപാതകവിവരം അറിയുന്നത്. പൊലീസ് ജീപ്പിൽ പ്രശാന്തിനെ കൊണ്ടുവന്നത് പ്രദേശവാസികൾ അമ്പരപ്പോടെ നോക്കിനിന്നു. ഏഴുമാസമായി പ്രശാന്ത് രാമനാഥപുരത്ത് ശ്രീറാം നഗറിൽ വാടകയ്‌ക്ക് താമസിക്കുന്നു. ചെമ്പൈ സംഗീത കോളേജിൽ പഠിച്ച പ്രശാന്ത് സംഗീതക്ലാസുകളുമായി ബന്ധപ്പെട്ട് ഒരുവർഷത്തോളം നഗരത്തിലെ മറ്റൊരു സ്ഥലത്തും വാടകയ്‍ക്ക് താമസിച്ചിരുന്നു. ഭാര്യയും കുഞ്ഞുമായി രാമനാഥപുരത്തെ വാടകവീട്ടിലും താമസിച്ചു. ഇരുവരെയും കൊല്ലത്തെ വീട്ടിൽ കൊണ്ടുപോയി വിട്ടുവെന്നാണ് സമീപവാസികളോട് അടുത്തിടെ പ്രശാന്ത് പറഞ്ഞത്. അതിനുശേഷം പ്രശാന്തിനൊപ്പം മൂന്നുദിവസം യുവതി ആരുമറിയാതെ താമസിച്ചുവെന്നത് അടുത്ത വീട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തി. കൊലപാതകത്തിനുശേഷം ഇയാൾ ഒരുമീറ്ററോളം കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടത്. അതിനുമുമ്പ് കത്തിക്കാനും ശ്രമിച്ചെന്ന് സൂചനയുണ്ട്.
മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുത്തശേഷം പ്രശാന്ത് മൂകനായി നിൽക്കുകയായിരുന്നു. ഒരു ഭാവവ്യത്യാസവുമില്ലാതെ തെളിവെടുപ്പ് പൂർത്തിയാക്കി പകൽ ഒന്നരയോടെ കൊല്ലത്തേക്ക് പ്രതിയുമായി പൊലീസ് മടങ്ങി.
കുറ്റകൃത്യം നടന്ന വീട്ടിലേക്കു കൊണ്ടുവരുമ്പോഴും മൃതദേഹം കുഴിച്ചിട്ട വീട്ടുമതിലിനോടു ചേർന്ന സ്ഥലം കാണിച്ചു കൊടുക്കുമ്പോഴും പ്രശാന്തിന് യാതൊരു കൂസലുമുണ്ടായിരുന്നില്ല. മൃതദേഹം പുറത്തെടുക്കുന്ന സമയമത്രയും പൊലീസിന്റെ ചോദ്യങ്ങൾക്കു മടികൂടാതെ മറുപടി നൽകി. എങ്ങനെയാണു മൃതദേഹം കുഴിച്ചിട്ടതെന്നും വിവരിച്ചു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ മൃതദേഹം കണ്ടെടുത്തപ്പോൾ മാത്രം അൽപനേരം തലകുനിച്ചു.
മണലി ശ്രീറാം സ്ട്രീറ്റിലെ അവസാനത്തെ വീട്ടിലാണു പ്രശാന്ത് താമസിച്ചിരുന്നത്. ഇവിടെ താമസം തുടങ്ങിയിട്ടു 10 മാസം കഴിഞ്ഞു. വളരെക്കുറച്ചു വീടുകളുള്ള സ്ട്രീറ്റിൽ മതിലിനോടു ചേർന്നു കാടുപിടിച്ച സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ടത്. കൊല്ലത്തുനിന്നു മണലിയിലെ വീട്ടിൽ പൊലീസ് പ്രശാന്തുമായി എത്തുമ്പോൾ പ്രതിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവരെ പൊലീസ് മാറ്റി. കോഴിക്കോട് സ്ഥിരതാമസമാക്കിയ ഇവർ ഇടയ്ക്കു മണലിയിലെ വീട്ടിൽ താമസത്തിനെത്താറുണ്ട്. എന്നാൽ, കൊലപാതകം നടന്ന ദിവസം ഇവർ ഇവിടെ ഉണ്ടായിരുന്നില്ല.
അത് കൊണ്ട് തന്നെ നാല് ഇതിനി എന്ത് സംഭവിക്കുമെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ കൊല്ലം കൊട്ടിയത്തുനിന്നു കാണാതായ മുഖത്തല നടുവിലക്കര ശ്രീ വിഹാറിൽ സുചിത്രയെ പാലക്കാട് നഗരത്തിലെ മണലിയിൽ സുഹൃത്തിന്റെ വീടിനു സമീപം കൊന്നു കുഴിച്ചിട്ട നിലയിലാണു കണ്ടെത്തിയത്. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമാണു പ്രതിയായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്ത്.
ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ അടുപ്പം തുടരുകയായിരുന്നു. സുചിത്ര മാർച്ച് 17നു നാട്ടിൽ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നൽകിയ പരാതിയിൽ കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മണലി ശ്രീരാം സ്ട്രീറ്റിൽ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ടത്. സാമ്പത്തികത്തർക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നൽകിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.
https://www.facebook.com/Malayalivartha



























