രക്ഷാകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ആശങ്ക വേണ്ട... മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ടു വരാന്‍ പ്രത്യേക നടപടികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ പ്രത്യേക നടപടികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേന്ദ്രത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ശ്രദ്ധയില്‍പെടുത്തും. രക്ഷാകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളത്തില്‍ പറഞ്ഞു. വാഹനം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ച് ആളെ കൊണ്ടുവരില്ല. ഓരോ സംസ്ഥാനത്തുനിന്നും ആളുകള്‍ വരുന്നതിന് അതത് സംസ്ഥാനങ്ങളാണ് മുന്‍കൈയെടുക്കേണ്ടത്. സ്വീകരിക്കേണ്ട സംസ്ഥാനം അതിന് തയാറുണ്ടോ എന്നാണ് പറയേണ്ടത്. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പേരുവിവരം കേന്ദ്രത്തെ അറിയിച്ചു.
ആളുകളെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ മറ്റ് ചില സംസ്ഥാനങ്ങളുടെയും നമ്മളുടെയും നിലപാടില്‍ വ്യത്യാസങ്ങളുണ്ട്. വരുന്ന എല്ലാവരെയും സ്വീകരിക്കുമെന്നതാണ് നമ്മുടെ നിലപാട്. മറ്റ് ചില സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായി ആള്‍ ചെല്ലുന്നതിനോട് യോജിപ്പില്ല. അതിഥി തൊഴിലാളികളില്‍ വലിയ സംഖ്യ ഇവിടെയുണ്ട്. പോകാന്‍ താല്‍പര്യമുള്ളവരെ അയക്കും. സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം.
https://www.facebook.com/Malayalivartha



























