കോഴിക്കോട് മരിച്ച ആളെ തിരിച്ചറിഞ്ഞു... പറമ്ബില്‍ബസാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ടരവര്‍ഷം മുന്‍പ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്... നിർണായക വിവരങ്ങൾ ഇങ്ങനെ...

പറമ്ബില്‍ബസാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ടരവര്‍ഷം മുന്‍പ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.
മരിച്ച ആളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞതായാണ് സൂചന. മൃതദേഹത്തിന്റെ തലയോട്ടി പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തിയതാണ് നിര്‍ണായക വിവരങ്ങളിലേക്കെത്തിച്ചത്.
കൊല്ലപ്പെട്ടയാളിന് നാല്‍പതില്‍ താഴെ പ്രായമുണ്ട്. സാമ്ബത്തിക ഇടപാടും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ടയാളിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
മണാശേരി ഇരട്ടക്കൊലക്കേസ് തെളിയിച്ച ക്രൈംബ്രാഞ്ച് സംഘമാണ് പറമ്ബില്‍ ബസാര്‍ കൊലപാതകവും അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha



























