കൊരട്ടിയില്‍ ഗര്‍ഭിണിയായ പ്രവാസി യുവതി സഞ്ചരിച്ച കാര്‍ മറിഞ്ഞു... സ്ഥലത്തെത്തിയ ഹൈവേ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി, ഇവരുമായി അടുത്ത് ഇടപഴകേണ്ടി വന്ന ആറു പൊലീസുകാരെ ഉടന്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു

കൊരട്ടിയില്‍ ഗര്‍ഭിണിയായ പ്രവാസി യുവതി സഞ്ചരിച്ച കാര്‍ മറിഞ്ഞു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ദേശീയ പാതയില്‍ പെരുമ്പിയിലായിരുന്നുഅപകടം. കനത്ത മഴയെത്തുടര്‍ന്ന് കാര്‍ റോഡരികിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച എട്ടു മാസം ഗര്‍ഭിണിയായ യുവതി അല്‍പ സമയം കൊരട്ടി പൊലീസ് സ്‌റ്റേഷനില്‍ വിശ്രമിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
ദമാമില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ യുവതി ഹോം ക്വാറന്റീനില്‍ പോവുകയായിരുന്നത് അറിയാതെയാണ് ഇവരെ പൊലീസ് സ്‌റ്റേഷനില്‍ പ്രവേശിപ്പിച്ചത്. ഇവരുമായി അടുത്ത് ഇടപഴകേണ്ടി വന്ന ആറു പൊലീസുകാരെ ഉടന്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും സ്‌റ്റേഷന്‍ അണുവിമുക്തമാക്കുകയും ചെയ്തു. യുവതിയോടൊപ്പം ജ്യേഷ്ഠനാണ് കൂടെ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha



























