എന്‍സിപി നേതാവ്അഡ്വ. മുജീബ് റഹ്മാനെ പീഡനകേസിൽ അറസ്റ്റ് ചെയ്തു; നഗ്നചിത്രം കാട്ടി പീഡനം, പണം തട്ടി എടുക്കല്‍ എന്നീ പരാതിയിന്മേലാണ് അറസ്റ്റ് ; ഓച്ചിറ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്

എന്‍സിപി നേതാവ് അഡ്വ. മുജീബ് റഹ്മാനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്തു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗ്നചിത്രം കാട്ടി പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടിയെടുത്തു എന്നുമായിരുന്നു ഇയാളുടെ പേരിൽ ലഭിച്ച പരാതി.
സിപിഎം സംസ്ഥാന നേതാക്കളുടെ ഇഷ്ടതോഴനും മാവേലിക്കര ബാറിലെ അഭിഭാഷകനുമാണ് മുജീബ് റഹ്മാന്‍.ഇയാൾ വിവാഹ വാഗ്ദാനം നല്‍കി ബലമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുമായാണ് ഓച്ചിറ സ്വദേശിയായ യുവതി തെളിവുകള്‍ അടക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സിപിഎമ്മിന്റെ ഇഷ്ടതോഴനായ മുജീബിനെതിരെ ആദ്യം പോലീസ് കേസ് എടുക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് പത്രസമ്മേളനം നടത്തി കാര്യങ്ങൾ പബ്ലിക്കാക്കുമെന്നു പരാതിക്കാരി അറിയിച്ചതോടെയാണ് കേസ് എടുക്കാൻ പോലീസ് തയ്യാറായത്.. ബലാത്സംഗം, വിശ്വാസവഞ്ചന, സ്ത്രീകളുടെ അഭിമാനത്തതിന് ക്ഷതം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് ഇയാളുടെ പേരിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവാഹിതനായ മുജീബ് റഹ്മാന്‍ തന്റെ മതത്തിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി വിവാഹ വാഗ്ദാനം നല്‍കി സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിനിടെ 12 ലക്ഷം രൂപ തന്റെ കൈയില്‍ തട്ടിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുകയാണ് യുവതി. രണ്ടു വര്‍ഷം മുമ്പ് ഒരു കേസുമായി ബന്ധപ്പെട്ടാണ് അഭിഭാഷകനായ മുജീബിനെ ഇവർ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ മൊബൈലില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും ബന്ധം ശക്തമാക്കുകയും ചെയ്തു. പിന്നീട് തന്റെ സങ്കല്‍പത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, രണ്ടാം വിവാഹം കഴിച്ച് ഭാര്യയായി സംരക്ഷിക്കും. ബഹുഭാര്യാത്വം തന്റെ സമുദായത്തില്‍ നിയമപരമായി കുഴപ്പമില്ലെന്നുമൊക്കെ വിശ്വസിപ്പിച്ച് നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്
ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് മുജീബ് എത്തുകയും തന്നെ ബലമായി കീഴ്പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു എന്നും തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഡിജിപി ലോക്നാഥ് ബെഹറയ്ക്കും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ എംസി ജേസഫൈനും യുവതി പരാതി നല്‍കിയിട്ടുണ്ട്.
സ്ത്രീ പീഡനത്തിനു പുറമെ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ചും മുജീബിനെതിരെ കേസ് നിലവിലുണ്ട്.
മുജീബിനെതിരെയുള്ള ആരോപണങ്ങൾ പുറത്ത്‌വന്നപ്പോൾ എൻ സി പി ഇയാളെ തള്ളിപറഞ്ഞിരുന്നു.മുജീബ് റഹ്മാന് എന്‍.സി.പി.യുമായി യാതൊരു ബന്ധവുമില്ലെനന്നായിരുന്നു ജില്ലാ പ്രസിഡന്റ് എന്‍.സന്തോഷ്‌കുമാര്‍ പറഞ്ഞത് .
മൂന്നുവര്‍ഷം മുന്‍പ് ദേശീയ നേതൃത്വംതന്നെ മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണ് എന്നും സാമ്പത്തിക തട്ടിപ്പും തിരിമറിയും ബോധ്യപ്പെട്ടാണ് അന്ന് നടപടി സ്വീകരിച്ചത് എന്നും സന്തോഷ്‌കുമാർ പറഞ്ഞിരുന്നു . അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദത്തില്‍ എന്‍.സി.പി.യെ ഉള്‍പ്പെടുത്തുന്നത് മര്യാദയല്ല എന്നായിരുന്നു ഇതുമായി ബന്ധപെട്ടു സന്തോഷ്കുമാറിന്റെ പ്രതികരണം..
https://www.facebook.com/Malayalivartha



























