വേളിയിലെ ഫ്ളോട്ടിങ് റെസ്റ്ററന്റ് കായലില്‍ താഴ്ന്ന് ഒരു നില പൂര്‍ണമായും വെള്ളത്തിനടിയിലായി, റസ്റ്റോറന്റ് പ്രവർത്തനം ഓഖി ചുഴലിക്കാറ്റിൽ തകർന്നതിനെ തുടർന്ന് നിലച്ചതാണ് ....കെടിഡിസി വകയാണ് ഈ ഫ്ലോട്ടിങ് റസ്റ്ററന്റ്

വേളിയിലെ ഫ്ളോട്ടിങ് റെസ്റ്ററന്റ് കായലില്‍ താഴ്ന്ന് ഒരു നില പൂര്‍ണമായും വെള്ളത്തിനടിയിലായി. റസ്റ്റോറന്റ് പ്രവർത്തനം ഓഖി ചുഴലിക്കാറ്റിൽ തകർന്നതിനെ തുടർന്ന് നിലച്ചതാണ് .കെടിഡിസി വകയാണ് ഈ ഫ്ലോട്ടിങ് റസ്റ്ററന്റ് .
പ്രവർത്തനം നിലച്ചതിനെ തുടർന്ന് അടുത്ത കാലത്താണ് 70 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത് ആ നിർമാണത്തിലെ അപാകതയാണ് മുങ്ങാൻ കാരണമെന്നു ആക്ഷേപമുണ്ടെങ്കിലും കമ്പനി ഇക്കാര്യം നിഷേധിച്ചു. മന്ത്രിയോ കെടിഡിസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരേസമയം 74 പേർക്കു ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള റസ്റ്ററന്റ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha



























