ഖാദി മാസ്ക്കുമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്
ഖാദി തുണിയില്‍ ഖാദി മാസ്ക്കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്ക്കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്മാര്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്ജ് അറിയിച്ചു. അതേസമയം, 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര് വീടുകളിലും, 494 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 39,380 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4268 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 4065 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
https://www.facebook.com/Malayalivartha