ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു... കെല്ലൂര്‍ മാനാഞ്ചിറയിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ചുമട്ട് തൊഴിലാളിയാണ് അലി

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് പുലി ക്വാര്‍ട്ടേഴ്‌സ് താഴംകുളം അലി (46) ആണ് മരിച്ചത്. കെല്ലൂര്‍ മാനാഞ്ചിറയിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ചുമട്ട് തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. കല്ലോടി റോഡിലൂടെ തോണിച്ചാലിലെത്തിയ കാര്‍ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ അലി സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്നു അലി. മാനന്തവാടി ജില്ല ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സന്റെ്ഗിരിയിലും തുടര്‍ന്ന് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം.
https://www.facebook.com/Malayalivartha



























