വൈറസ് ലോകത്തുനിന്നും പോകില്ലെന്നു വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന; അവസാന പ്രതീക്ഷയും അസ്തമിച്ചു; ലോകം തേങ്ങുന്നു; എങ്ങും മരണ ഭീതി; ഏക ആശ്രയം സാമൂഹിക അകലം

കൊറോണ ഈ ലോകത്തുനിന്നും പോകില്ലെന്നു വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന പുതിയ കൊറോണവൈറസിനെ പൂര്‍ണമായും തുടച്ചു നീക്കുക അസാധ്യമാണെന്നും എച്ച്‌ഐവിയേയും മറ്റുള്ള വൈറസുകളേയും പോലെ ഈ വൈറസും നമുക്കിടയില്‍ തന്നെ നിലനില്‍ക്കുമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. എച്ച്‌ഐവിയെ പ്രതിരോധിച്ചത് പോലെ കൊറോണവൈറസിനേയും നാം പ്രതിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന് ലോകാരോഗ്യസംഘടനയുടെ അത്യാഹിതവിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു. കൊറോണവൈറസ് ഭൂമുഖത്ത് നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കുക സാധ്യമല്ല. ലോകത്തിന് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. കൊറോണ വൈറസിനെ ഇല്ലാതാക്കുന്നതിന് പകരം താത്കാലിക പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് പലരാജ്യങ്ങളും സാധാരണനിലയിലേക്ക് മടങ്ങിയെത്താനാരംഭിച്ചു കഴിഞ്ഞു. വൈറസിനെ പൂര്‍ണമായി നീക്കം ചെയ്യാമെന്നത് മിഥ്യാധാരണയാണ്. മൈക്ക് റയാന്‍ കൂട്ടിച്ചേര്‍ത്തു.
എച്ച്‌ഐവി നമുക്ക് ഇതുവരെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. അതിനൊപ്പം മുന്‍കരുതലെടുത്ത് ജീവിക്കാന്‍ ജനം ശീലിച്ചു. അതുപോലെ തന്നെ ചിലപ്പോള്‍ കൊറോണ വൈറസ് മഹാമാരിയെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഇതിനൊപ്പം ജീവിക്കാന്‍ ശീലിച്ചു തുടങ്ങും.
മീസില്‍സ് പോലുള്ള രോഗത്തിന് നാം വാക്‌സിന്‍ കണ്ടുപിടിച്ചു. എന്നാല്‍ ആ രോഗം പൂര്‍ണമായി തുടച്ചുമാറ്റാന്‍ സാധിച്ചിട്ടില്ല. വൈറസിനു മേല്‍ പരമാവധി ആധിപത്യം നേടാന്‍ സാധിച്ചാലേ ഭീതി കുറച്ചെങ്കിലും ഒഴിവാകൂ. ലോകരാഷ്ട്രങ്ങള്‍ ലോക്ഡൗണില്‍ ഇളവ് വരുത്താന്‍ തുടങ്ങിയതോടെയാണ് റയാന്‍ ഇക്കാര്യം അറിയിച്ചത്.
കോവിഡ് ഭൂമുഖത്തു നിന്ന് എപ്പോള്‍ ഇല്ലാതാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. അതേസമയം കൂട്ടായ പരിശ്രമങ്ങളിലൂടെ വൈറസിനെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. കൊറോണക്കെതിരെ ലോകവ്യാപകമായി നൂറിലേറെ വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. ചിലതെല്ലാം ക്ലിനിക്കല്‍ ട്രയലിലുമാണ്. എന്നാല്‍ ഏറ്റവും ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കാനാവുമോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് പോലും സംശയമുണ്ടെന്നും റയാന്‍ അറിയിച്ചു. ആഗോളതലത്തില്‍ 4.29 ലക്ഷത്തോളം ആളുകളെ ബാധിക്കുകയും 2,90,000 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത കോവിഡിനെ പ്രതിരോധിക്കാന്‍ പ്രബലമായ മാര്‍ഗങ്ങളായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്നും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം ലോകം നേരിടുന്ന കടുത്ത ഭീഷണിയ്‌ക്കെതിരെ പ്രത്യേക അദ്ഭുതമൊന്നും നടക്കാനിടയില്ലെന്നും മൈക്ക് റയാന്‍ പറഞ്ഞു.
വൈറസിന്റെ സാന്നിധ്യം തുടരുന്നുന്നതിനാല്‍ സാമ്പത്തികപ്രക്രിയകള്‍ എങ്ങനെ പുനരാരംഭിക്കാം എന്ന ആശങ്കയാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളുടെ മുന്നിലുള്ളത്. ലോക്ക്ഡൗണ്‍ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് നല്ലതാണെന്നും-ഈ രണ്ട് ധാരണകളും അപകടം നിറഞ്ഞതാണെന്നും മൈക്ക് റയാന്‍ മുന്നറിയിപ്പ് നല്‍കി.
"
https://www.facebook.com/Malayalivartha



























