Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..

വയനാട്ടില്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ 20 ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍; കണ്ടൈന്‍മെറ്റ് സോണായ പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം, ആദിവാസികള്‍ ഏറെയുള്ള തിരുനെല്ലിയിലും അതീവ ജാഗ്രത, ബത്തേരി മാനന്തവാടി കോടതികള്‍ അടച്ചു

14 MAY 2020 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം

' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

വയനാട്ടില്‍ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായത് വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്കിടിയിലും പൊതു ജനങ്ങളിലും ആശങ്ക ഉയര്‍ത്തി. ബത്തേരി പോലീസ് സ്റ്റേഷനിലെ 20 ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍. കൂടുതല്‍ പോലീസുകാരെ പരിശോധിക്കും. പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക. ഒഴിവാക്കാനാകാത്ത നടപടികള്‍ തീര്‍ക്കാനാണ് ഈ സംവിധാനം. സ്റ്റേഷന്‍ സമ്പൂര്‍ണമായി അണുവിമുക്തമാക്കും. കണ്ടൈന്‍മെറ്റ് സോണായ പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം. നെന്മേനി, ഇടവക, തിരുനെല്ലി പഞ്ചായത്തുകളാണ് കണ്ടൈന്‍മെന്റ് സോണിലുള്ളത്. മാനന്തവാടി മുന്‍സിപ്പാലിറ്റിയും കണ്ടൈന്‍മെന്റ് സോണില്‍. ആദിവാസികള്‍ ഏറെയുള്ള തിരുനെല്ലിയിലും അതീവ ജാഗ്രത, ബത്തേരി മാനന്തവാടി കോടതികള്‍ അടച്ചു,

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുമ്പോഴും, അതിര്‍ത്തികളിലടക്കം താഴെ തട്ടിലെ ഉദ്യോഗസ്ഥര്‍ പണിയെടുക്കുന്നത് കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ്.ആറ് അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെ ദിവസവും ആയിരക്കണക്കിന് മലയാളികളാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇവരില്‍ പലരും വരുന്നത് ചെന്നൈ ബാംഗ്ലൂര്‍ തുടങ്ങിയ വന്‍തോതില്‍ രോഗപകര്‍ച്ചയുണ്ടായ മേഖലകളില്‍നിന്നാണ്.

എന്നാല്‍ പരിശോധനാ കേന്ദ്രത്തിലെത്തുന്നതിന് പോലും മുന്‍പ് ഇവരുമായി അടുത്തിടപഴകുന്നവരാണ് പൊലീസ്, റവന്യൂ മുതലായ വിവിധ വകുപ്പുദ്യോഗസ്ഥര്‍. ഇവര്‍ എത്രത്തോളം സുരക്ഷിതരാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കാര്യമായി ചിന്തിക്കുന്നില്ല.സുരക്ഷാ മുന്‍കരുതലിനായി പലരുടെയും മുഖത്ത് വിലകുറഞ്ഞമാസ്‌ക് മാത്രമാണുള്ളത്. അതിര്‍ത്തി കടന്നെത്തുന്നവരുമായി ഇടപഴകുന്നവര്‍ കുറഞ്ഞത് എന്‍95 മാസ്‌കുകളെങ്കിലും നിര്‍ബന്ധമായും ധരിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം.

സ്വന്തം വാഹനമില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവരുമായി യാത്ര ചെയ്യേണ്ടിവരുന്ന ടാക്സി ഡ്രൈവര്‍മാര്‍, പരിശോധനാ കേന്ദ്രങ്ങള്‍ക്കു സമീപത്തെ ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരും വേണ്ടത്ര സുക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നില്ല.

തമിഴ്‌നാട്ടില്‍നിന്നുവന്ന് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് അധികൃതരുടെ നിഗമനം. പൊലീസുകാര്‍ക്ക് കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് സേനയില്‍ കൂടുതല്‍ പേരെ പരിശോധിക്കും. പൊലീസുകാര്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി സ്റ്റേഷനിലെ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. മാനന്തവാടി സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനവും നിഷേധിച്ചു. പരാതികള്‍ നല്‍കാന്‍ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്കാവുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 minute ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (15 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (19 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (39 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (41 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (48 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (50 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (55 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (1 hour ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (1 hour ago)

Malayali Vartha Recommends