വാഹനത്തെ മറികടക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം: ബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തിയ ലോറി ഡ്രൈവര്‍ പിടിയില്‍

ഇന്നലെ തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ച് ബൈക്ക് യാത്രികനെ കമ്പി വടിക്ക് അടിച്ചു വീഴ്ത്തിയ ലോറി ഡ്രൈവര്‍ അറസ്റ്റിലായി.
സാരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ മറവന്‍തുരുത്ത് ജിനു ഭവനില്‍ ജിത്തു സതീശനെ(39) വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
എറണാകുളത്തു നിന്നും പാചക വാതക സിലണ്ടറുമായി കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം ചവറ കരുണ നിവാസില്‍ പ്രവീണിനെ (30) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനത്തെ മറികടക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് 12-നായിരുന്നു സംഭവം.
ഓട്ടത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും വീല്‍ സ്പാനര്‍ ഉപയോഗിച്ച് ജിത്തുവിന്റെ മുഖത്ത് അടിച്ചു വീഴ്ത്തിയെന്നുമാണ് കേസ്. സംഭവം കണ്ട നാട്ടുകാരാണ് ലോറി തടഞ്ഞ് ഡ്രൈവര്‍ പ്രവീണിനെ പൊലീസില്‍ ഏല്‍പിച്ചത്. പ്രവീണിനെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha



























