പ്രവർത്തന സമയത്തിൽ മാറ്റത്തോടെ മദ്യശാലകൾ ഉടനെ തുറക്കും; എക്‌സൈസ് മന്ത്രി

സംസ്‌ഥാനത്ത് മദ്യശാലകൾ ഉടനെ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. തിയതി പിന്നീട് തീരുമാനിക്കുമെന്നും എല്ലാ മദ്യശാലകളും ഒന്നിച്ച് തുറക്കാനാണ് ശ്രമം എന്നും അദ്ദേഹം വ്യക്തമാക്കി . . മാദ്യശാലകളുടെ പ്രവർത്തന സമയത്തിലും മാറ്റം ഉണ്ടായിരിക്കും
ബെവ്‌കോയിലുള്ള നിരക്കിൽ തന്നെ ബാറിൽ നിന്നും മദ്യം ലഭിക്കും. ബാറിൽ പഴ്‌സലിന് പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കും.
പാഴ്‌സൽ സൗകര്യം മാത്രമേ ഉണ്ടാകൂ .. ബാറിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കില്ല. സുരക്ഷാമനദണ്ഡങ്ങൾ പാലിച്ചുമാത്രമെ വിൽപന നടത്താവൂ.ഓൺലൈൻ ബുക്കിങ് ഉണ്ടായിരിക്കും. സംസ്ഥാനത്തെ കള്ള്‌ക്ഷാമം വൈകാതെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha



























